HOME
DETAILS

അധികൃതരുടെ കണ്ണുവെട്ടിച്ച് കൊവിഡ്-19 ബാധിതന്‍ കൊച്ചി- ദുബൈ വിമാനത്തില്‍; യാത്രക്കാരെ മുഴുവന്‍ തിരിച്ചിറക്കി

  
backup
March 15 2020 | 06:03 AM

kerala-covid-19-patient-in-kochi-dubai-flight2020

കൊച്ചി: കൊവിഡ്-19 നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് കൊച്ചി- ദുബൈ വിമാനത്തില്‍ കയറി. എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ കയറിയത്. യു.കെ. സ്വദേശിയായ ഇയാള്‍ ദുബായ് വഴി നാട്ടിലേക്ക് തിരിച്ചു പോവാനുള്ള ശ്രമത്തിലായിരുന്നു. ഇയാള്‍ക്കൊപ്പമുള്ള 19 അംഗ സംഘവും വിമാനത്തില്‍ കയറിയിരുന്നു. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരേയും തിരിച്ചിറക്കിയിട്ടുണ്ട്.

വിമാനത്തിലെ 270 യാത്രക്കാരെയും ആശുപത്രിയില്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളം അടച്ചിടാന്‍ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഇന്ന് രാവിലെ കൊച്ചിയില്‍നിന്നു ദുബായിലേക്കുള്ള വിമാനം കയറാനായി ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇയാള്‍ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതര്‍ വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു.

അതിനിടെ, സ്രവപരിശോധന ഫലത്തില്‍ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വിമാനത്തില്‍ കയറിയെന്നു കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ തിരിച്ചിറക്കുകയായിരുന്നു.

കേരളത്തില്‍ പുതിയ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പരിശോധനകള്‍ ശക്തമാക്കാനാണ് സര്‍ക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി റെയില്‍വെ സ്റ്റേഷനുകളിലും റോഡുകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago