മെഡിക്കല്‍ കോളജ് വികസന സമിതിയില്‍ എം.എല്‍.എമാരേയും, എം.പിമാരേയും ഉള്‍പ്പെടുത്തണം: അനില്‍ അക്കര
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിന്റെ വികസന സമിതിയില്‍ ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരേയും എം.പിമാരേയും ഉള്‍പ്പെടുത്തണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിന്റെ വികസനം ശരിയായ അര്‍ഥത്തില്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അത് അനിവാര്യമാണെന്നും എം.എല്‍.എ കൂട്ടി ചേര്‍ത്തു.
വടക്കാഞ്ചേരി ബ്ലോക്ക് മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയുടെ കെ.കരുണാകരന് സ്മാരക ഷോപ്പിങ് കോംപ്ലക്സില്‍ ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. എല്ലാ വിധ ഇംഗ്ലീഷ് മരുന്നുകള്‍ക്കും പതിനാല് ശതമാനം മുതല്‍ 60 ശതമാനം വരെ കിഴിവ് ലഭിക്കും.
ചടങ്ങില്‍ നഗരസഭ വൈസ്ചെയര്‍മാന്‍ എം.ആര് അനൂപ് കിഷോര്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന് ആദ്യ വില്പന നിര്‍വഹിച്ചു.
കൗണ്‍സിലര്‍മാരായ എസ്.എ.എ ആസാദ്, പ്രസീത സുകുമാരന്‍, ഡയറക്ടര്‍ സി.എ ശങ്കരന് കുട്ടി, എന്‍.ടി ബേബി, ശശികുമാര്‍ കൊടയ്ക്കാടത്ത്, അജിത് കുമാര്‍ മല്ലയ്യ സംസാരിച്ചു. സംഘം പ്രസിഡന്റ് ഇ.കെ ദിവാകരന് സ്വാഗതവും, എ.എസ് ഹംസ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."