ഒളിവിലായിരുന്ന കഞ്ചാവ് വിതരണക്കാരന് പിടിയില്‍
കഴക്കൂട്ടം: പൊലിസിനും എക്സൈസിനും പിടികൊടുക്കാതെ ഒളിവിലായിരുന്ന കഞ്ചാവ് മൊത്തവിതരണക്കാരന് വാവ കൃഷ്ണ പിടിയിലായി. ഒന്നര കിലോ കഞ്ചാവുമായാണ് ഇയാളെ കഴക്കൂട്ടം എക്സൈസ് സംഘം പിടികൂടിയത്. കഴക്കൂട്ടം തുമ്പ വഞ്ചിയൂര്‍ സ്റ്റേഷനുകളിലായി നിരവധി അടിപിടി കേസുകളുള്ള വാവ കൃഷ്ണയെ ഒരുകേസില്‍ പോലും പൊലിസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ കേസുകളിലും ഒളിവില്‍പോയ ശേഷം കോടതിയില്‍ ഹാജരാകുന്നതാണ് പ്രതിയുടെ രീതി.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാളുടെ വീട്ടില്‍നിന്നും തുമ്പ പൊലിസ് ഒന്‍പതുകിലോ കഞ്ചാവ് പിടികൂടിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി മാസങ്ങള്‍ക്കുശേഷം കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. തമിഴ്നാട്ടില്‍നിന്നും കിലോ കണക്കിന് കഞ്ചാവ് കഴക്കൂട്ടം, മുരുക്കുംപുഴ, പോത്തന്‍കോട് പ്രദേശങ്ങളിലെ യുവാക്കള്‍ക്ക് സ്ഥിരമായി ചില്ലറ വില്‍പ്പന നടത്തുന്നതും വാവ കൃഷ്ണനാണെന്നാണ് എക്സൈസ് പറയുന്നത്.
വാവ കൃഷ്ണനെ കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്നത് ഇത് ആദ്യമായിട്ടാണ്.
തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ മുഹമ്മദ് ഉബൈദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രദീപ് റാവുവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മുകേഷ്കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ഹരികുമാര്‍, തോമസ് സേവ്യര്‍ ഗോമസ്, സന്തോഷ്, രാകേഷ് സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ബിനീഷ്, ജസീം, സുബിന്, ഷംനാദ്, ദീപു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."