HOME
DETAILS
MAL
ലൈംഗിക ആക്രമണം; പ്രതിക്ക് തടവും പിഴയും
backup
February 02 2019 | 04:02 AM
കൊല്ലം: ആറുവയസുള്ള ബാലികയ്ക്ക് നേരെ ലൈംഗികാക്രമണം നടത്തിയ ബന്ധുവായ പ്രതിയെ ഏഴുവര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ക്ലാപ്പന വരവിള ലക്ഷം തടത്തില്‍ വീട്ടില്‍ ഗീരിഷിനെ(30)യാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെക്ഷന്‍ കോടതി (പോക്സോ സ്പെഷ്യല്‍ കോടതി) ജഡ്ജി ഇ. ബൈജു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2015 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് കുട്ടിയും അമ്മയും താമസിച്ച വീടിന്റെ തിണ്ണയില്‍ വച്ച് ഗിരീഷ് കുട്ടിക്ക് നേരെ ലൈംഗാതിക്രമണം നടത്തിയതാണ് കേസ്.
ഓച്ചിറ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പിഴ തുകയില്‍ 30,000 രൂപ ഇരയ്ക്ക് നല്‍കാനും ഉത്തരവില്‍ പറയുന്നു.
പ്രോസിക്യൂട്ടര്‍മാരായ കെ.പി ജബ്ബാര്‍, ജി. സുഹോത്രന്, അമ്പിളി ജബ്ബാര്‍, പി.ബി. സുനില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."