കുഞ്ഞനന്തന്റെ ജാമ്യം: സുപ്രിം കോടതിയെ സമീപിക്കുമെന്ന് ആര്‍.എം.പി
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന് ജാമ്യം അനുവദിച്ചതിനെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍ വേണു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നീതിപീഠങ്ങള്‍ കുറ്റവാളികളോട് ഉദാരസമീപനം സ്വീകരിക്കുന്നത് ജനങ്ങള്‍ക്ക് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനിടയാക്കും.
ഈ സര്‍ക്കാര്‍ വന്നതിനുശേഷം കുഞ്ഞനന്തന്‍ ജയിലില്‍ കിടന്നതിനേക്കാള്‍ ജാമ്യത്തിലായിരുന്നു. പ്രായവും രോഗവുമുള്ളവര്‍ക്ക് ജയിലില്‍ ചികിത്സ നല്‍കാനും സഹായികളെ നല്‍കാനും സംവിധാനമുണ്ടെന്നിരികെ കുഞ്ഞനന്തന് ലഭിച്ച പരിഗണന മുഖ്യമന്ത്രിയുടെ വലംകൈ എന്ന നിലയ്ക്കാണെന്ന് വ്യക്തമാണ്.
ഇപ്പോള്‍ ജാമ്യം ലഭിച്ചതോടെ ടി.പിയുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര കമ്മിറ്റിയംഗം കെ.എസ്.ഹരിഹരനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."