HOME
DETAILS
MAL
ബാലന് പീഡനം; പ്രതിക്ക് തടവും പിഴയും
backup
February 02 2019 | 04:02 AM
കൊല്ലം: നാല് വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് വിധേയനാക്കിയ പ്രതിക്ക് കൊല്ലം ഫസ്റ്റ് അഡീഷനല്‍ സെക്ഷന്‍ കോടതി (പോക്സോ സ്പെഷല്‍ കോടതി) ജഡ്ജി ഇ. ബൈജു പോക്സോ നിയമപ്രകാരം ഏഴു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടിയൂര്‍ പുലിയൂര് വഞ്ചി വടക്ക് തട്ടാശ്ശരില് വീട്ടില്‍ ശിവാന്ദനാ(61)ണ് പ്രതി. 2014 നവംബര്‍ എട്ടിനായിരുന്നു സംഭവം.
വീടിന് സമീപത്തു വച്ച് മിഠായി നല്കി പ്രലോഭിപ്പിച്ച് കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചയ്ക്ക് ഇരയാക്കിയെന്നാണ് കേസ്.
കരുനാഗപ്പള്ളി പൊലിസാണ് കേസന്വേഷിച്ചത്.
പ്രോസിക്യൂട്ടര്‍മാരായ കെ.പി ജബ്ബാര്‍, ജി. സുഹോത്രന്, അമ്പിളി ജബ്ബാര്‍, പി.ബി സുനില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."