എന്‍.കെ പ്രേമചന്ദ്രന് എം.പി മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി
കൊല്ലം: ഫെയിം ഇന്ത്യ മാഗസിനും ഏഷ്യാ പോസ്റ്റും സംഘടിപ്പിച്ച ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ വച്ച് കേന്ദ്രമന്ത്രി സുരേഷ് പ്രഭുവില്‍ നിന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി ഏറ്റുവാങ്ങി. ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും ഫലപ്രദമായ ശബ്ദം എന്നത് കണക്കിലെടുത്ത് മോസ്റ്റ് ഇന്‍ഫഌവന്‍സ് എം.പി എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അവാര്‍ഡ് നല്‍കിയത്.
നിലവാര നിര്‍ണയത്തിലൂടെ വിവിധ മേഖലകളിലെ മികവുറ്റവരെ കണ്ടെത്തുന്ന ഇന്ത്യയിലെ പ്രമുഖ മാഗസിന് ഫെയിം ഇന്ത്യയും ഏഷ്യാ പോസ്റ്റും സംയുക്തമായി നടത്തിയ സര്‍വേയിലൂടെയാണ് എന്‍.കെ. പ്രേമചന്ദ്രന് എം.പി പാര്‍ലമെന്റിലെ ഏറ്റവും ഫലപ്രദമായ ശബ്ദത്തിന്റെ ഉടമയെന്ന് കണ്ടെത്തി അവാര്‍ഡ് നല്‍കിയത്.ലോക്സഭയിലെ 543 അംഗങ്ങളില്‍ മന്ത്രിമാര്‍ ഒഴികെയുള്ള എം.പിമാരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."