വാര്‍ഷിക യോഗം റദ്ദാക്കി അര്.എസ്.എസ്
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഇന്ന് ആരംഭിക്കാനിരുന്ന വാര്‍ഷിക യോഗം (അഖില ഭാരതീയ പ്രതിനിധി സഭ) റദ്ദാക്കി ആര്.എസ്.എസ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്. ഭാവി പരിപാടികളില്‍ തീരുമാനമെടുക്കാനായി പോഷക സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയ ഉന്നത സമിതിയാണ് അഖില ഭാരതീയ പ്രതിനിധിസഭ.
ഇന്നു മുതല്‍ 17 വരെ തീരുമാനിച്ചിരുന്ന യോഗം റദ്ദാക്കിയ വിവരം ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. മഹാത്മാ ഗാന്ധി വധം നടന്നപ്പോഴും അടിയന്തരാവസ്ഥ സമയത്തുമാണ് ഇതിനുമുന്‍പ് ആര്.എസ്.എസ് വാര്‍ഷിക യോഗം റദ്ദാക്കിയിട്ടുള്ളത്. 11 മേഖലകളില്‍ നിന്നായി 1500 പ്രതിനിധികള്‍,സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍, 35 സംഘടനകളുടെ ദേശീയ നേതാക്കള്‍, ആര്.എസ്.എസിന്റെ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതെന്ന് ആര്.എസ്.എസ് വക്താവ് അരുണ്‍ കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."