ഭര്‍ത്താവിനു പിന്നാലെ ഭാര്യക്കും കൊവിഡ്
ആഗ്ര: ബംഗളൂരുവില്‍ കൊവിഡ് വൈറസ് സ്ഥിരീകരിച്ച ഐ.ടി ഉദ്യോഗസ്ഥന്റെ ഭാര്യ വിലക്ക് ലംഘിച്ച് വീട്ടില്‍ നിന്നു മുങ്ങി. ബംഗളൂരുവില്‍ നിന്നു വിമാനത്തില്‍ ഡല്‍ഹിയിലേക്കും അവിടെ നിന്ന് ട്രെയിനില്‍ ആഗ്രയിലേക്കും സഞ്ചരിച്ച യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ മധുവിധു ആഘോഷിച്ച് തിരിച്ചെത്തിയ ഇവര്‍ മാര്‍ച്ച് എട്ടിനാണ് ബംഗളൂരുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കും അവിടെ നിന്ന് ആഗ്രയിലേയ്ക്കും ട്രെയിനില്‍ സഞ്ചരിച്ചത്.
ഇറ്റലിയില്‍ നിന്ന് ഫെബ്രുവരി 27ന് ബംഗളൂരുവില്‍ തിരിച്ചെത്തിയ ദമ്പതികളില്‍ ഭര്‍ത്താവ് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ആരോഗ്യ വകുപ്പ് വീട്ടില്‍ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് രക്തം പരിശോധനക്ക് അയക്കുകയും മാര്‍ച്ച് ഏഴിന് ഭര്‍ത്താവിന് രോഗം സ്ഥിതീകരിക്കുകയും ചെയ്തു.
ഇതിനിടയില്‍ ഭാര്യ ആഗ്രയിലേക്ക് മുങ്ങി. അവിടെ എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവതിയുടെ രക്തം ശേഖരിച്ച് പരിശോധനക്ക് അയച്ചു. 12ന് നടത്തിയ പരിശോധനയില്‍ ഭാര്യക്കു കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിലെ ഒന്‍പത് അംഗങ്ങളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."