HOME
DETAILS
MAL
ഖത്തറില്‍ 17 പേര്‍ക്കുകൂടി കൊവിഡ്; എല്ലാവരും പ്രവാസികള്‍
backup
March 15 2020 | 07:03 AM
ദോഹ: ഖത്തറില്‍ 17 പേര്‍ക്കുകൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 337 ആയി ഉയര്‍ന്നു.
നേരത്തേ രോഗബാധ കണ്ടെത്തിയ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ടവരാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചവര്‍. ഇവരെ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. പൂര്‍ണ ആരോഗ്യവാന്മാരായ ഇവര്‍ക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ ഇതുവരെയായി 5,309 പേരെ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."