HOME
DETAILS

കൊറോണ: തെറ്റിദ്ധാരണകള്‍ അകറ്റൂ, എന്താണ് ക്വാറണ്ടെയ്ന്‍ ? എന്താണ് ഐസൊലേഷന്‍ ?

  
backup
March 15 2020 | 07:03 AM

covid-19-what-is-isolation-and-quarantine2020

 

ലോക രാജ്യങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന രോഗം ഇന്ന് നമ്മുടെ രാജ്യത്തും ഒടുവില്‍ നമ്മുടെ പ്രദേശത്തും വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ആശങ്കയിലാണ്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. കൃത്യമായ മുന്‍കരുതലും നിര്‍ദേശങ്ങളും പാലിച്ചാല്‍ കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ സാധിക്കും.

കൊവിഡ് സംശയത്തിന്റെ ആദ്യ ഘട്ടങ്ങളാണ് ക്വാറണ്ടെയ്ന്‍, ഐസൊലേഷന്‍. എന്നാല്‍ പലപ്പോഴും എല്ലാവരിലും ഉണ്ടാകുന്ന സംശയങ്ങളാണ് എന്താണ് ക്വാറണ്ടെയ്ന്‍ ? എന്താണ് ഐസൊലേഷന്‍ ?


ക്വാറണ്ടെയ്ന്‍ പിരിയഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുത് കൊവിഡ് ബാധ സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളില്‍ നിന്ന് നമ്മുടെ പരിസരത്തേക്ക് എത്തുന്നവരെ നിരീക്ഷണത്തിന് വിധേയമാക്കുന്ന ഘട്ടമാണ്. അതേ സമയം ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുമില്ല. രോഗ സാധ്യത മുന്‍നിര്‍ത്തി അവ വരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണ് 14 ദിവസത്തോളം നിരീക്ഷണപരിധിയില്‍ നിര്‍ത്തുത്.

രോഗലക്ഷണം വരുന്നത് എകദേശം 14 ദിവസത്തിനുള്ളിലാണ്. അതായത് രോഗ സാധ്യതയുള്ള ആളുകളെ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പേ തന്നെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെയാണ് ക്വാറണ്ടെയ്ന്‍ എന്ന് പറയുന്നത്. അതേ സമയം ക്വാറണ്ടെയ്‌നില്‍ കഴിയുന്ന വ്യക്തി ചില രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും അയാളെ പ്രത്യേക മുറിയിലേക്ക് ചികിത്സയുടെ ഭാഗമായി മാറ്റുന്നതിനെയാണ് ഐസൊലേഷന്‍ എന്ന് പറയുന്നത്.

ലോകത്താകമാനം 14 ദിവസമാണ് ക്വാറണ്ടെയ്ന്‍ പിരിയിഡായി കണക്കാക്കുതെങ്കിലും കൂടുതല്‍ ജാഗ്രത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ 28 ദിവസമാക്കിയിട്ടുണ്ട്. അപ്രകാരം കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും വേണം.

രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്കു പുറമെ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരും ക്വാറണ്ടെയ്ന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ രോഗികള്‍ സഞ്ചരിച്ച വഴിയിലൂടെയോ മറ്റോ സഞ്ചരിച്ചവര്‍ക്കും മുന്‍കരുതലിന്റെ ഭാഗമായി ക്വാറണ്ടെയ്‌നില്‍ കഴിയാവുതാണ്. ഇങ്ങനെ ഓരോ വ്യക്തിയും സ്വയം മുന്‍കരുതലെടുക്കുക വഴി നമ്മുടെ ചുറ്റില്‍ നിന്നും രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കും.

ലോക ആരോഗ്യ മന്ത്രാലയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച കൊവിഡിനെ ഒറ്റക്കെട്ടായി നേരിടാന്‍ നമുക്ക് സാധിക്കണം. കൊവിഡിനെക്കുറിച്ചുള്ള ധാരാളം തെറ്റിധാരണകളാണ് ആളുകള്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. വായുവിലൂടെ പരക്കുന്ന അസുഖം ആയതുകൊണ്ടു തന്നെ രോഗ ലക്ഷണമുള്ള വ്യക്തിയുമായി അടുത്ത് ഇടപഴകുമ്പോഴാണ് അസുഖം പകരാനുള്ള സാധ്യത ഉണ്ടാകുന്നത്. അതേസമയം വായുവിലൂടെ അസുഖം പകരാന്‍ സാധ്യതയുണ്ട് എന്ന് പറയുന്നുണ്ടെങ്കില്‍ തന്നെയും അവ ഒരു നിശ്ചിത പരിധിയില്‍ ഒതുങ്ങുന്നു. ഒരു വ്യക്തിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എങ്കില്‍ തന്നെ 10 മീറ്റര്‍ ചുറ്റളവില്‍ മാത്രമേ വൈറസ് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയുള്ളൂ. അത് കൊണ്ടു തന്നെ ഇതിനെ ഭയപ്പെടേണ്ട ആവശ്യമില്ല.

 

നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തി മനോധൈര്യം നേടിയിരിക്കേണ്ടത് അത്യാവശ്യമാണ്. ഒറ്റപ്പെടല്‍ സാഹചര്യം ഉണ്ടാവുക വഴി വ്യക്തിയുടെ ആരോഗ്യത്തെ പോലും അത് ബാധിക്കുന്നതാണ്. രോഗത്തെ ഇല്ലാതാക്കുക എന്ന ഉത്തരവാദിത്വം സര്‍ക്കാരിനും ആരോഗ്യവകുപ്പിനും മാത്രമല്ല നാം ഉള്‍പ്പെടെയുള്ള സമൂഹത്തിന്റേതാണ്. രോഗം വരാന്‍ സാധ്യതയില്ലെങ്കില്‍ പോലും സമൂഹത്തില്‍ നിന്നും സ്വയം ജാഗ്രത പാലിക്കുക. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും പാലിക്കുക. ക്വാറണ്ടെയ്‌നില്‍ കഴിയേണ്ടത് ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട അതിനുശേഷം കൃത്യമായി മുന്നോട്ടുപോകുക. ക്വാറണ്ടെയ്‌നില്‍ കഴിയുന്നവര്‍ ഒരിക്കലും രോഗം സ്ഥിരീകരിച്ചവരല്ല മുന്‍കരുതലുകള്‍ നടപടി മാത്രമാണെന്ന് മനസിലാക്കുക.


ക്വാറണ്ടെയ്ന്‍ കഴിയുന്നവര്‍ പാലിക്കേണ്ട മുന്‍തരുതലുകള്‍

1. വായുസഞ്ചാരമുള്ള ഒറ്റയ്ക്കുള്ള മുറിയില്‍ കഴിയാന്‍ ശ്രമിക്കുക, വ്യക്തിശുചിത്വം പാലിക്കുക

2. ഉപയോഗിക്കുന്ന വസ്തുക്കളും മറ്റും മറ്റുള്ളവരില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുക

3.ഉപയോഗിച്ച വസ്ത്രങ്ങള്‍ ബ്ലീച്ചിങ് പൗഡര്‍ ലായനിയിലോ ബാക്ടീരിയയെ ചെറുക്കുന്ന ലായനിയിലോ മുക്കിവെച്ചതിനുശേഷം ഉപയോഗിക്കുക

4.വീടുകളില്‍ തന്നെയും പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറിനില്‍ക്കുക



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago