HOME
DETAILS

കോവിഡ് 19 കൊറോണ: ഉംറ തീർത്ഥാടനം നിലച്ചതോടെ ആഭ്യന്തര ഉംറ കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ

  
backup
March 15 2020 | 07:03 AM

domestic-umrah-companies-in-crisis-as-umrah-pilgrimage-stops2020
     റിയാദ്: കോവിഡ് 19 കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഉംറ തീർത്ഥാടനത്തിന് സഊദി അധികൃതർ പൂർണ്ണ വിലക്കേർപ്പെടുത്തിയതോടെ ആഭ്യന്തര ഉംറ കമ്പനികളും സർവ്വീസ് നടത്തിപ്പുകാരും കടുത്ത പ്രതിസന്ധിയിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മലയാളികളെയടക്കം ആയിരക്കണക്കിന് പേരെയാണ് പ്രതിസന്ധി ബാധിച്ചത്. കൂടാതെ, മക്കയിലും മദീനയിലും അടക്കം ബിസിനസ് രംഗം ശോകമൂകമാകുകയും ചെയ്തിട്ടുണ്ട്. കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പാണ് സഊദി ഭരണകൂടം ആഭ്യന്തര ഉംറയും താത്കാലികമായി നിർത്തി വെച്ചത്. 
         നിലവിൽ മക്കയിലേക്കും മദീനയിലേക്കും രാജ്യത്തിനകത്ത് നിന്നും പ്രവേശനം അനുവദിക്കുന്നില്ല. ആദ്യ ഘട്ടത്തിൽ വിദേശ ഉംറ തീര്ഥാടകർക്കായിരുന്നു വിലക്കെങ്കിൽ പിന്നീട് അത് ആഭ്യന്തര തീർത്ഥാടകർക്കും ബാധകമാക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ഉംറ സർവ്വീസ് ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ബഹു ഭൂരിപക്ഷവും വിദേശികൾ നടത്തുന്നവയാണ്. പുതിയ സ്ഥിതി വിശേഷത്തിൽ ഇവർ കടുത്ത പ്രതിസന്ധിയിലാണ്. 
       മലയാളികൾ നടത്തുന്ന നിരവധി ഉംറ സർവ്വീസുകളും ഇതിൽ ഉൾപ്പെടും. നിലവിൽ ഒട്ടുമിക്ക നഗരങ്ങളിലും മലയാളികൾ നടത്തുന്ന ഉംറ സർവ്വീസുകൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ സംഘടനകൾക്ക് കീഴിൽ പ്രവർത്തനം നടത്തുന്ന ഇത്തരം ഓഫീസുകളിൽ നടത്തിപ്പുകാരായും ഉംറ അമീറുമാരായും നിരവധി മലയാളികൾ തൊഴിലെടുക്കുന്നുണ്ട്. പലപ്പോഴും വളരെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിൽ ജോലി നോക്കുന്ന ഇവർക്ക് ട്രിപ്പുകൾ മുടങ്ങുന്നത് ഏറെ ക്ഷീണം ചെയ്തിട്ടുണ്ട്. കൂടാതെ, സ്ഥാപനത്തിന്റെ വാടക, വൈദ്യുതി, വെള്ളം നിരക്ക്, സ്പോണ്സർമാർക്ക് നൽകുന്ന വിഹിതം, ലൈസൻസ് ചിലവുകൾ, തൊഴിലാളികളുടെ ചിലവുകൾ, ബസുകൾ ഉള്ളവർക്ക് അതിന്റെ ചിലവുകൾ, ഡ്രൈവർമാരുടെ ചിലവുകൾ എന്നിങ്ങനെ വിവിധ ചെലവുകൾക്ക് പണം കണ്ടെത്തേണ്ട അവസ്ഥയാണിപ്പോൾ. 
       കൂടാതെ, ഈ മേഖലയെ ചുറ്റിപപ്പറ്റി കഴിയുന്ന ബസ് സർവ്വീസ് ബിസിനസ് നടത്തുന്നവരും ആകെ പ്രതിസന്ധിയിലാണ്. വിലക്ക് എന്ന് നീങ്ങുമെന്ന പ്രതീക്ഷയില്ലാതെ പലരും ഇതിനകം തന്നെ ഓഫീസുകൾ അടച്ചുപൂട്ടി തൊഴിലാളികൾക്ക് താത്കാലിക അവധി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് വിമാന ടിക്കറ്റ് ലഭ്യമായ ചിലർ നാട്ടിലേക്ക് താത്കാലിക ലീവിൽ പുറപ്പെട്ടിട്ടുണ്ട്. എത്രകാലം ഈ വിലക്ക് നീങ്ങുമെന്ന് ആർക്കും ഒരു നിശ്ചയവും ഇല്ലാത്തതിനാൽ പലരും ഓഫീസുകൾക്ക് ദീർഘ കാലത്തെ അവധിയാണ് നൽകുന്നത്. എങ്കിലും ചിലയാളുകൾ അടുത്ത നോമ്പ് കാലത്തെങ്കിലും നിയന്ത്രണം എടുത്തു കളയുമെന്ന പ്രതീക്ഷയിലുമാണ്. എന്നാൽ, സഊദിയിൽ വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് ഈ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിദ്ദ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപിടുത്തം, കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടം

Saudi-arabia
  •  3 months ago
No Image

ഒരു ഫോണ്‍കോളില്‍ എല്‍.ഡി.എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടെ ക്ഷേത്രദര്‍ശനം;  മാടായിക്കാവില്‍ ശത്രുസംഹാര പൂജ നടത്തി എ.ഡി.ജി.പി അജിത്കുമാര്‍

Kerala
  •  3 months ago
No Image

ശുചിമുറി മാലിന്യം ഒഴുകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിത്തെറിച്ചു;  യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും മനുഷ്യ വിസര്‍ജ്യം കൊണ്ട് അഭിഷേകം

International
  •  3 months ago
No Image

ഇസ്‌റാഈലിനെ മുട്ടുകുത്തിച്ച ഒരേഒരു നേതാവ്, പോരാട്ട സംഘത്തിന് രാഷ്ട്രീയ മുഖം നല്‍കിയ കരുത്തന്‍

International
  •  3 months ago
No Image

കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്‍.എസ്.എസ് അധികാരിയെ കാണുന്നത്; ആര്‍.എസ്.എസ് നേതാവ് എ.ജയകുമാര്‍

Kerala
  •  3 months ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

അതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക് 

justin
  •  3 months ago
No Image

പ്രകാശ് കാരാട്ട് സി.പി.എം കോ-ഓര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നത് വരെ

National
  •  3 months ago
No Image

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Kerala
  •  3 months ago