HOME
DETAILS

കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ്: നവീകരണ പ്രവൃത്തി ഇന്ന് ആരംഭിക്കും

  
backup
February 02 2019 | 05:02 AM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4-10

പടിഞ്ഞാറത്തറ: സ്വകാര്യ വ്യക്തികള്‍ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതോടെ നിലച്ച കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് പ്രവൃത്തി ഇന്ന് പുനരാരംഭിക്കും.
നിലവില്‍ പ്രശനങ്ങളില്ലാത്തിടത്താണ് പ്രവൃത്തി പുനരാരംഭിക്കാന്‍ തീരുമാനമായത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് നവീകരണ പ്രവൃത്തി പുനരാരംഭിക്കാന്‍ തീരുമാനമായത്. കല്‍പ്പറ്റ- വാരാമ്പറ്റ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിന്റെ പ്രവൃത്തികള്‍ നടക്കുന്ന നിരവധി സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ ഹൈക്കോടതിയിലെ അഭിഭാഷകന്‍മാരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ഹൈക്കോടതിയില്‍ പരാതികള്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം ഇന്നലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി സംഘടനാ നേതാക്കള്‍, ഭൂവുടമകള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, കരാറുകാരന്‍ എന്നിവരെ ഉള്‍പ്പെടുത്തി അടിയന്തിരയോഗം വിളിച്ച് കൂട്ടി പ്രവൃത്തി ഇന്ന് തന്നെ പുനരാരംഭിക്കാന്‍ താരുമാനിച്ചത്. കൂടാതെ പ്രശ്‌ന മേഘലകളിലുള്ള ഭൂവുടമകളുമായി ഈ മാസം അഞ്ചിന് ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ ഇപ്പോഴും റോഡിന്റെ ഇരുഭാഗങ്ങളിലെയും പ്രവൃത്തിക്കായി ഉപയോഗിക്കുന്ന സ്ഥലം എത്രയാണന്നും ഭൂവുടമകള്‍ക്ക് അളന്ന് നല്‍കാനും പ്രവൃത്തിയുടെ പുരോഗതിയും മറ്റുകാര്യങ്ങളും നിയന്ത്രിക്കാനുമായി ജില്ലാ തലത്തില്‍ കമ്മിറ്റിക്കും യോഗത്തില്‍ രൂപം നല്‍കിയിട്ടുണ്ട്. നവീകരിക്കുമ്പോള്‍ നിരവധി കെട്ടിടങ്ങളും വീടിന്റെ ചുറ്റു മതിലുകളും സ്ഥാപനങ്ങളും പൊളിച്ചു മാറ്റേണ്ടി വരുമെന്നതിനാല്‍ കരാര്‍ നല്‍കുന്നതിന് മുമ്പായി തന്നെ പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളും കല്‍പ്പറ്റ നഗരസഭയും നാട്ടുകാരെയും നഷ്ടം സംഭവിക്കാനിടയുള്ളവരെയും വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും സമ്മതം വാങ്ങുകയും ചെയ്തിരുന്നു. ഇത് പ്രകാരം പ്രവൃത്തി കരാര്‍ നല്‍കി അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇടപെടലുണ്ടായത്.
അതേസമയം റോഡ് വികസനത്തിന് പിന്തുണ അറിയിച്ച ശേഷം തടസവാദവുമായി രംഗത്തെത്താന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത് അഭിഭാഷകന്‍ നടത്തിയ പ്രലോഭനമെന്ന് സൂചനയുമുണ്ട്. കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള 17.725 കിലോമീറ്റര്‍ റോഡിന്റെ വികസനത്തിനാണ് പണി തുടങ്ങിയ ശേഷമാണ് സ്‌കാര്യ വ്യക്തികള്‍ ഹൈക്കോടതിയിലെത്തി സ്റ്റേ സമ്പാദിച്ചത്. നിരവധി സമരങ്ങള്‍ക്കൊടുവിലാണ് കല്‍പ്പറ്റ- വാരാമ്പറ്റ റോഡിലെ പടിഞ്ഞാറത്തറ വരെയുള്ള ഭാഗങ്ങള്‍ നവീകരിക്കുന്നതിനായി കിഫ്ബിയിലുള്‍പ്പെടുത്തി 56.6 കോടിരൂപ അനുവദിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് ജില്ലയില്‍ തന്നെയുള്ള ചിലരെ ഉപയോഗിച്ച് നഷ്ടപരിഹാരം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പരാതികള്‍ എഴുതി വാങ്ങിയത്. ആയിരം രൂപയും സ്ഥലത്തിന്റെയോ കെട്ടിടത്തിന്റെയോ നികുതിയടച്ച രശീതി, റോഡ് വികസനം കാരണം നഷ്ടപ്പെടുന്ന കെട്ടിടത്തിന്റെയോ സ്ഥലത്തിന്റെയോ ഫോട്ടോ എന്നിവയാണ് വീടുകള്‍ തോറും കയറിയിറങ്ങിയ വക്കീലന്‍മാര്‍ ആവശ്യപ്പെട്ടത്. നഷ്ടപരിഹാരമായി ലഭിക്കുന്ന സംഖ്യയുടെ പത്ത് ശതമാനമാണ് അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. ഇത് പ്രാകാരം ഒരുമിച്ച് കേസ് ഫയല്‍ ചെയ്യുന്നതിന് പകരം ഘട്ടം ഘട്ടമായാണ് ഹൈക്കോടതില്‍ കേസെത്തിച്ചത്. ഇതോടെ നേരത്തെ കുണ്ടും കുഴിയുമായി തകര്‍ന്നിരുന്ന റോഡില്‍ നിര്‍മാണത്തിനായി പലയിടങ്ങളിലും പൊളിച്ചിട്ട അവസ്ഥയില്‍ പൊടിശല്യവും രൂക്ഷമായിരുന്നു. കൂടാതെ വിവിധ സ്ഥലങ്ങളില്‍ കലുങ്ക് നിര്‍മാണങ്ങള്‍ക്കായി റോഡിന് കുറുകെ കുഴികളെടുക്കുകയും മെറ്റലുകളും മറ്റും റോഡരികില്‍ ഇറക്കിയ കാരണത്താലും ഗതാഗത തടസവും രൂക്ഷമായ പൊടിശല്യവും സാധാരണ ജനങ്ങളെ അലട്ടിയിരുന്നു. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാത്ത പക്ഷം ഈ റൂട്ടിലൂടെ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളുള്‍പ്പടെ സര്‍വിസ് നിര്‍ത്തി വെച്ച് പ്രതിഷേധ സമരങ്ങള്‍ക്ക് തയാറെടുക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago