HOME
DETAILS

"പരിരക്ഷ" ദ്വൈവാര ആരോഗ്യ ബോധവൽക്കരണ ക്യാമ്പയിൻ സമാപിച്ചു

  
backup
March 15 2020 | 09:03 AM

health-awareness-campaign-concluded

       റിയാദ്: റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് റിയാദ് ബത്ത ന്യൂ സഫ മക്ക പോളിക്ലിനിക്കുമായി സഹകരിച്ച് സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര വൃക്ക ദിനത്തോടനുബന്ധിച്ച് നടത്തി വന്ന 'പരിരക്ഷ' ദ്വൈവാര ആരോഗ്യ ബോധവത്കരണ കാമ്പയിനിൻ്റെ ഭാഗമായാണ് സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചൈയ്ത മുന്നൂറോളം ആളുകൾ പങ്കെടുത്തു. പ്രവാസികൾക്കിടയിൽ വൃക്ക രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വൃക്ക രോഗത്തിൻ്റെ കാരണങ്ങളെയും പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് കാമ്പയിൻ സംഘടിപ്പിച്ചത്. 2020 ഫെബ്രുവരി 28 ന് ആരംഭിച്ച "പരിരക്ഷ"കാമ്പയിനിൻ്റെ ഭാഗമായി ലഘുലേഖ വിതരണം, റിയാദിലെ മുഖ്യധാരാ സംഘടനാ പ്രതിനിധികളെ സംഘടിപ്പിച്ച് ടേബ്ൾ ടോക്ക്, കൺവെൻഷനുകൾ, തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
     കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് ന്യൂ സഫാ മക്ക പോളിക്ലിനിക്കിൽ നടന്ന ക്യാമ്പിൽ ഇവിടുത്തെ ഡോക്ടർമാരായ ഡോ: ഭരതൻ, ഡോ: ഷാനവാസ് അക്ബർ, ഡോ: റെജി കുര്യൻ, ഡോ.ഇoത്തിസൽ എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് സ്ക്രീനിംഗ് ടെസ്റ്റ്, ലാബ് ടെസ്റ്റുകൾ, ബോഡി ഫിറ്റ്നസ്സ് റിപ്പോർട്ട് തുടങ്ങിയവ നൽകി. ന്യൂ സഫാ മക്കാ പ്രതിനിധികളായ വി എം അഷ്റഫ്, അഡ്വ: അനീർ ബാബു, ശരത്,നജീബ്, അദീബ്, സിനി ജോൺസൻ, നഈമ, ജിഷ, അർഷാദ്, ഗിരീഷ്, ഷംസിയ, ഷൈനി, ഷാഫി, ജംഷീർ പികെ, വെൽഫെയർ വിങ് പ്രതിനിധികളായ റഫീഖ് മഞ്ചേരി, ഷറഫു പുളിക്കൽ, റിയാസ് തിരൂർ കാട്, റഫീഖ് ചെറുമുക്ക്, യൂനസ് കൈതക്കോടൻ, ഷാഫി ചിറ്റത്തുപാറ, ഷാഫി കരുവാരകുണ്ട്, ഇഖ്ബാൽ തിരൂർ, സലീം സിയാംകണ്ടം, ഫൈസൽ തോട്ടത്തിൽ, ഇസ്മയിൽ പടിക്കൽ, ഇസ്ഹാഖ് താനൂര്, യൂനുസ് നാനാത്ത്, കരീം താനൂർ, മുത്തു കട്ടുപ്പാറ, പി. പി ഇസ്മായിൽ താനൂർ, ഫിറോസ് ചീക്കോട്, അബൂട്ടി തുവൂർ, ഉസ്മാൻ ചെറുമുക്ക്, മുബാറക്ക് ഒളവട്ടൂർ, അനീസ് സിയാംകണ്ടം, ഷറഫു വള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago