HOME
DETAILS
MAL
മലയോരമേഖലയിലേക്കുള്ള ബസ് സര്‍വിസുകള്‍ പുനരാരംഭിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍
backup
June 18 2016 | 19:06 PM
കാഞ്ഞങ്ങാട്: മലയോര മേഖലയിലേക്കുള്ള ബസുകളുടെ സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനും പുതിയ ബസുകള്‍ എത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വീകരണ ചടങ്ങില്‍ സോണല്‍ ഓഫിസര്‍ മുഹമ്മദ് സഫറുള്ള അധ്യക്ഷനായി. അഡ്വ.പി അപ്പുക്കുട്ടന്‍, കെ.വി കൃഷ്ണന്‍, എം ലക്ഷ്മണന്‍, മോഹന്‍കുമാര്‍ പാടി, സി.വി ബാബുരാജ്, എം സന്തോഷ്, എം.വി പത്മനാഭന്‍, എ സന്തോഷ്, സി ചാക്കോ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."