HOME
DETAILS
MAL
കടപുഴകിയ മരങ്ങള്‍ വഴിമുടക്കിയിട്ട് മാസങ്ങള്‍
backup
February 02 2019 | 06:02 AM
കൊടുങ്ങല്ലൂര്‍: കടപുഴകിയ മരങ്ങള്‍ വഴി മുടക്കിയിട്ട് മാസങ്ങളായി. പുല്ലൂറ്റ് ചാപ്പാറയിലെ മുപ്പതോളം കുടുംബങ്ങള്‍ വഴി കാണാതലയുന്നു.
കെ.എസ്.ഇ.ബി സബ്സ്റ്റേഷന് വളപ്പിലെ രണ്ടു കൂറ്റന്‍ തേക്കു മരങ്ങളാണ് മൂന്നു മാസം മുന്‍പു കടപുഴകി വീണത്. സബ്സ്റ്റേഷന് പരിസരത്തു താമസിക്കുന്ന മുപ്പതോളം കുടുംബങ്ങള്‍ കടന്നു പോകുന്ന വഴിക്കു കുറുകെയാണ് മരം വീണത്.
നാളിതുവരെയായിട്ടും മരം വെട്ടി നീക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. മരം വെട്ടാന്‍ വനം വകുപ്പിന്റെ അനുമതി വേണമെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. എന്നാല്‍, അനുമതി ലഭിക്കുന്നതിനായി എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ല. വൃദ്ധരും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ കടപുഴകി വീണ മരങ്ങള്‍ക്കിടയിലൂടെ നൂഴ്ന്നു പോകേണ്ട ഗതികേടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."