മൂന്നാറില്‍ നടന്നത് ഗുരുതര വീഴ്ച: മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് വിശദീകരണം തേടി
തിരുവനന്തപുരം:കൊവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച വിദേശിയെ പിടികൂടിയ സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളോട് മുഖ്യമന്ത്രി വിശദീകരണം തേടി.
ഐസലേഷനില്‍ നിന്ന് വിദേശികള്‍ മുങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ശന നിരീക്ഷണത്തില്‍ കഴിയവേ തന്നെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് സംഘം നെടുമ്പാശേരിയില്‍ എത്തിയത്. ട്രാവര്‍ ഏജന്‍സിയുടെ ഒത്താശയോടെയാണ് വിമാനത്താവളത്തില്‍ എത്തിയതെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇതിനു പിന്നിലെ സത്യാവസ്ഥ മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്ന് രാവിലെയായിരുന്നു ബ്രിട്ടണില്‍ നിന്നെത്തിയ വിനോദ സഞ്ചാരിയും സംഘവും കൊച്ചി നെടുമ്പാശ്ശേരി വിമാനം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. മൂന്നാറില്‍ എത്തിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പച്ചതിനെ തുടര്‍ന്ന ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളടങ്ങുന്ന സംഘത്തെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കി കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ വിമാനത്തിലെ മറ്റ് യാത്രക്കാരേയും പുറത്തിറക്കി പരിശോധനക്ക് വിധേയമാക്കി.
മുന്നാര്‍ സന്ദര്‍ശനെത്തിയ സംഘം താമസിച്ചിരുന്ന കെ.ടി.ഡി.സി ടീ കൗണ്ടി ഹോട്ടല്‍ അടച്ചു. ഹോട്ടല്‍ ജീവനക്കാര്‍ ഐസൊലേഷനിലാണ്. ഇന്ന് നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശ ബുക്കിംഗ് നിര്‍ത്തിവയ്ക്കും.ഹോം സ്റ്റേകള്‍ പരിശോധിച്ച് പട്ടിക തയാറാക്കാന്‍ തീരുമാനിച്ചു.ഒപ്പം നിര്‍ദ്ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കുമെതിരേ നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."