HOME
DETAILS

ശുദ്ധജല പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു

  
backup
February 02 2019 | 06:02 AM

%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%9c%e0%b4%b2-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0

പുതുക്കാട്: വകുപ്പുകള്‍ തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് വരന്തരപ്പിളളി കുന്നത്തുപാടത്ത് ഒരു മാസത്തോളമായി പൊട്ടികിടന്ന കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപണി നടത്തി. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് കുത്തിപൊളിച്ച് പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് വാട്ടര്‍ അതോരിറ്റി നിലപാടെടുത്തതോടെ ഒരു മാസത്തോളമായി കുടിവെള്ളം പാഴായി പോകുകയായിരുന്നു. മേഖലയില്‍ നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതെ വലയുകയും വെള്ളം കുത്തിയൊലിച്ച് റോഡ് തകരുകയും ചെയ്തിരുന്നു.
ഒരു മാസത്തോളമായി കടുംപിടുത്തത്തോടെ നിന്ന വാട്ടര്‍ അതോരിറ്റി പൊതുമരാമത്ത് വകുപ്പിന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ റോഡ് കുത്തിപൊളിച്ച് പൈപ്പിന്റെ തകരാര്‍ പരിഹരിക്കുകയായിരുന്നു.
വാട്ടര്‍ അതോരിറ്റിയുടെ ഒല്ലൂര്‍ ഡിവിഷനിെലെ തൊഴിലാളികള്‍ എത്തിയാണ് പൈപ്പിന്റെ അറ്റകുറ്റപണി നടത്തിയത്.
വൈകീട്ടോടെ പൈപ്പിന്റെ ചോര്‍ച്ചയടച്ച് കുടിവെള്ളം പമ്പ് ചെയ്തു. വരന്തരപ്പിള്ളി, അളഗപ്പനഗര്‍ പഞ്ചായത്തുകളുടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടി കിടന്നിരുന്നത്.
നിരവധി തവണ അധികൃതരെ വിവരമറിയിച്ചിട്ടും പൈപ്പിന്റെ തകരാര്‍ പരിഹരിക്കാത്തതില്‍ നാട്ടുകാര്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചിരുന്നു.
കുറുമാലി പുഴയിലെ തോട്ടുമുഖം പമ്പ് ഹൗസില്‍ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളമാണ് പാഴായിപോയിരുന്നത്. കാലപ്പഴക്കംവന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ ഇടങ്ങളില്‍ പൈപ്പ് പൊട്ടാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഒറ്റത്തന്ത' പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പൊലിസിൽ പരാതി

Kerala
  •  a month ago
No Image

കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം 

Kerala
  •  a month ago
No Image

സഊദി ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനം; ഫൈസല്‍ അല്‍ ഇബ്രാഹീം

Saudi-arabia
  •  a month ago
No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago
No Image

കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കലക്ടര്‍ മാറി: കെ. സുധാകരന്‍

Kerala
  •  a month ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago