പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. 2022 ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് പാര്‍ട്ടി പ്രഖ്യാപനം. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നോയിഡയിലാണ് പാര്‍ട്ടി പ്രഖ്യാപനം നടന്നത്.
പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. കാന്‍ഷി റാം മുന്നോട്ട് വച്ച ദൗത്യം പൂര്‍ത്തിയാക്കും. കോണ്‍ഗ്രസ്,ബി.എസ്.പി,എസ്.പി, ആര്.എല്‍.ഡി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് 98നേതാക്കള്‍ ആസാദ് സമാജ് പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഭീം ആര്‍മി സ്റ്റുഡന്‍സ് ഫെഡറേഷന് (ബി എ എസ് എഫ്) എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ഭീം ആര്‍മി നേരത്തെ രൂപം നല്‍കിയിരുന്നു. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് പ്രഖ്യാപന സമ്മേളനത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."