മൂന്നുപീടിക ബീച്ച് റോഡ് നവീകരണം തുടങ്ങി
കയ്പമംഗലം: വാഹനത്തിരക്കു മൂലം സ്ഥിരം തകര്‍ച്ചയിലായിരുന്ന മൂന്നുപീടിക ബീച്ച് റോഡില്‍ നവീകരണം ആരംഭിച്ചു. ദേശീയപാത 66ല്‍ നിന്നാരംഭിച്ച് 250 മീറ്റര്‍ ദൂരത്തില്‍ ടൈല്‍ വിരിക്കുന്നതിനുള്ള ജോലികാളാണ് ആരംഭിച്ചത്. ഇതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിലവിലുള്ള ടാറിങ് പൊളിച്ചുമാറ്റുകയാണ്.
ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ദതി നടപ്പാക്കുന്നത്. കയ്പമംഗലത്തെ പ്രധാന ബീച്ച് റോഡുകളിലൊന്നാണ് മൂന്നുപീടിക ബീച്ച് റോഡ്. അഴീക്കോട്, ചാമക്കാല, നാട്ടിക ബീച്ച് തുടങ്ങിയ സ്ഥളങ്ങളിലേയ്ക്കുള്ള നിരവധി സ്വകാര്യ ബസ് സര്‍വിസുകളുള്‍പ്പെടെ ദിവസേനെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. രണ്ടരകിലോമീറ്റര്‍ ദൂരമുളള റോഡില്‍ തകര്‍ച്ച പതിവായതോടെ ടൈല്‍ വിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 20 ദിവസം കൊണ്ട് 250 മീറ്റര്‍ ദൂരത്തെ ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളില്‍ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. തകര്‍ച്ചയുള്ള മറ്റ് ഭാഗങ്ങളിലെ ടൈലിടല്‍ രണ്ടാം ഘട്ടത്തില്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്തംഗം ബി.ജി. വിഷ്ണു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."