സംസ്ഥാന ബജറ്റ്: കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിന് 50 കോടി
മാള: സംസ്ഥാന നിയമസഭയില്‍ കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിന് 50 കോടി രൂപ അനുവദിച്ചതായി എം.എല്‍.എ വി.ആര്‍ സുനില്‍കുമാര്‍ അറിയിച്ചു.
പുത്തന്‍ചിറ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിന് ഒരു കോടി, പുത്തന്‍ചിറ വടക്കുംമുറി പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ രണ്ടാം നില നിര്‍മാണത്തിന് 1.2 കോടി, പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്തില്‍ നെയ്തക്കുടി സ്ലൂയിസ് നിര്‍മാണത്തിന് ഒരു കോടി, മാള തപാലാപ്പീസ് റോഡ് വീതി കൂട്ടി സംരക്ഷിക്കുന്നതിന് നാലു കോടി, മാള തിരുത്തിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മാണത്തിന് രണ്ട് കോടി, മാള ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ കെട്ടിട നിര്‍മാണത്തിന് 1.5 കോടി, മാള ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഓഡിറ്റോറിയം നിര്‍മാണത്തിന് ഒരു കോടി, വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കാരുമാത്ര എല്‍.പി സ്‌കൂളില്‍ കെട്ടിട നിര്‍മാണത്തിന് 1.5 കോടി, വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അരിപ്പാലം വള്ളിവട്ടം റോഡ് പുനരുദ്ധാരണത്തിന് നാലു കോടി, പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ കൊശവത്ത്കുന്ന്മുട്ടിക്കല്‍ പാലം നിര്‍മാണത്തിന് ഒന്‍പത് കോടി, അന്നമനട ഗ്രാമപ്പഞ്ചായത്തിലെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ കെട്ടിട നിര്‍മാണത്തിന് 1.5 കോടി, അന്നമനട ഗ്രാമപ്പഞ്ചായത്തിലെ എരയാംകുടി തുറ നവീകരണത്തിന് ഒരു കോടി, കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുഴൂര്‍ കുണ്ടൂര്‍ റോഡ് നിര്‍മാണത്തിന് 2.5 കോടി, കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ഓഫിസിന് കെട്ടിട നിര്‍മാണത്തിന് ഏഴ് കോടി, കൊടുങ്ങല്ലൂരില്‍ ആധുനിക രീതിയിലുള്ള സയന്‍സ് സെന്റര്‍ നിര്‍മാണത്തിന് മൂന്ന് കോടി, കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ്് താലൂക്ക് ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് നിര്‍മാണത്തിന് 1.6 കോടി, കൊടുങ്ങല്ലൂര്‍ ബോയ്‌സ് എല്‍.പി സ്‌കൂളില്‍ കെട്ടിട നിര്‍മാണത്തിന് 1.5 കോടി, കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രി റോഡ് ബി.എം.ബി.സി ടാറിങിന് 1.3 കോടി, കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചന്തപ്പുര ബൈപ്പാസ് നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുത്ത് റോഡ് നിര്‍മാണത്തിന് 3.6 കോടി, കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രി കെട്ടിട നിര്‍മാണം പൂര്‍ത്തീകരണത്തിന് 60 ലക്ഷം രൂപ എന്നീ പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് എം.എല്‍.എ അറിയിച്ചു.
പുതുക്കാട് മണ്ഡലത്തിന് 51 കോടി
പുതുക്കാട്: സംസ്ഥാന ബജറ്റില്‍ പുതുക്കാട് മണ്ഡലത്തിന് അഞ്ച് പാലങ്ങള്‍ അടക്കം 51കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. പുതുക്കാട് പറപ്പൂക്കര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാനത്തോട് റെഗുലേറ്റര്‍ കം ബ്രിഡ്ജ്, നെല്ലായി ഇറിഗേഷന്‍ കടവ് പാലം, വല്ലച്ചിറ നെന്മണിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാഴായി കടലാശ്ശേരി പാലക്കടവ് പാലം, വരന്തരപ്പിള്ളി പഞ്ചായത്തിലെ കാരികുളം പാലം, കണ്ണാട്ടുപാടം പാലം, കച്ചേരിക്കടവ് പാലം പൂര്‍ത്തീകരണം, പുതുക്കാട് താലൂക്ക് ആശുപത്രി കെട്ടിടം പൂര്‍ത്തീകരണം, ഉങ്ങിന്‍ചുവട് വല്ലച്ചിറ കടലാശ്ശേരി റോഡ്, പുതുക്കാട് മുപ്ലിയം റോഡ്, ആമ്പല്ലൂര്‍ പാലപ്പിള്ളി റോഡ്, പുതുക്കാട് മണ്ണംപേട്ട റോഡ്, പാലപ്പിള്ളി എച്ചിപ്പാറ റോഡ്, പറപ്പൂക്കര സ്റ്റേഡിയം, പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍, മറ്റത്തൂര്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മാണം, ചെങ്ങാലൂര്‍ മണ്ണംപേട്ട മാവിന്‍ചുവട് റോഡ്, മുപ്ലിയം ഇഞ്ചക്കുണ്ട് കോടാലി റോഡ്, വെള്ളാനിക്കോട് കള്ളായി വേപ്പൂര്‍ വരന്തരപ്പിള്ളി റോഡ്, നെടുമ്പാള്‍ പാഴായി റോഡ് എന്നീ പദ്ധതികള്‍ക്കാണ് പണം അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."