കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പ് പ്രസംഗം: ജോസ് കെ. മാണി എം.പി
തൃശൂര്‍: തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വമ്പന്‍ വാഗ്ദാനങ്ങളും അപ്രായോഗിക പദ്ധതികളും അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വെറും തെരെഞ്ഞെടുപ്പ് പ്രസംഗമായി മാറിയെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി.
പൊതുതെരെഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോള്‍ പടുകൂറ്റം പദ്ധതികള്‍ അവതരിപ്പിച്ച നരേന്ദ്രമോദി താന്‍ സ്വപ്നങ്ങളുടെ ഭരണാധികാരി എന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രക്ക് തൃശൂര്‍ കോര്പ്പറേഷന് മുന്പില് നല്കിയ സ്വീകരണ സമ്മേളനം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം സെബാസ്റ്റ്യന്‍ ചൂണ്ടല്‍ അധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന് ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിന് എം.എല്‍.എ, അഡ്വ.തോമസ് ഉണ്ണിയാടന്, ജോസഫ് ചാലുശ്ശേരി മാസ്റ്റര്‍, മൂസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, കേരളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ടി തോമസ് മാസ്റ്റര്‍, പ്രമോദ് നാരായണ്‍, ജോര്‍ജുകുട്ടി അഗസ്തി, സി.വി കുരിയാക്കോസ്, ഉണ്ണികൃഷ്ണന് ഈച്ചരത്ത്, തോമസ് ആന്റണി, ബേബി മാത്യു കാവുങ്കല്‍, ബേബി നെല്ലിക്കുഴി, ജോര്‍ജ്ജ് പായപ്പന്‍, ജോണ്സണ് കാഞ്ഞിരത്തിങ്കല്‍, ഇട്ട്യേച്ചന് തരകന്, സിദ്ധിക്ക് ഹാജി, തോമസ് ചിറമ്മല്‍, ജോണി ചിറ്റിലപ്പിള്ളി, കെ.ജെ വെയില്‍സ്, കെ.ജെ ജെയിംസ്, ബിജു ആന്റണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."