HOME
DETAILS

വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ക്ക് ജോലി നിഷേധം: വള്ളത്തോള്‍ നഗറില്‍ തുറന്ന പോര്

  
backup
February 02 2019 | 06:02 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%95-2

ചെറുതുരുത്തി: വനിതാ മതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന 160 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ച സംഭവത്തില്‍ ഭരണ പ്രതിപക്ഷ പോര് രൂക്ഷമാകുന്നു.
തൊഴില്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിലേക്ക് കഴിഞ്ഞ ദിവസം വനിതാ തൊഴിലാളികള്‍ കൂട്ടമായെത്തി ഒരു ദിനം മുഴുവന്‍ പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഇന്നലെ മുതല്‍ ജോലി നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തീരുമാനം നടപ്പായില്ല.
പന്ത്രണ്ടാം വാര്‍ഡിലെ 79 തൊഴിലാളികള്‍ ജോലിക്ക് എത്തിയപ്പോള്‍ മേറ്റ് രജിസ്റ്ററില്‍ ഒപ്പ് വയ്ക്കാന്‍ അനുവദിച്ചില്ല.
ജനുവരിയില്‍ നടന്ന വനിതാ മതിലില്‍ പങ്കെടുക്കാത്തവരെ തൊഴിലില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിര്‍ദേശമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
തൊഴില്‍ നിഷേധിക്കപ്പെട്ടവരുടെ അറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വാര്‍ഡ് മെംബര്‍ വി. നാരായണന്‍ ഹാജര്‍ ബുക്ക് മേറ്റില്‍ നിന്ന് വാങ്ങുകയും ജോലി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എല്ലാ തൊഴിലാളികള്‍ക്കും ജോലി നല്‍കുന്നെങ്കില്‍ മാത്രം പണി തുടര്‍ന്നാല്‍ മതി എന്ന് നിര്‍ദേശവും നല്‍കി.
ഇതോടെ പണികള്‍ സ്തംഭിയ്ക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണസമിതിയുടെ പിടിവാശി മുഴുവന്‍ തൊഴിലാളി കുടുംബങ്ങളേയും പട്ടിണിയിലേക്ക് നയിക്കുന്ന അവസ്ഥയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിനെതിരേ പ്രതിഷേധവും കനക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago
No Image

ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം; ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ വിമര്‍ശനവുമായി വീണ്ടും യു.എസ്

latest
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago