എയര്‍ ഇന്ത്യയില്‍ 99 ഒഴിവുകള്‍; തിരുവനന്തപുരത്ത് 64 ഒഴിവുകള്‍
എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യാ എന്‍ജിനീയറിങ് സര്‍വിസസ് ലിമിറ്റഡില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ (എ.എം.ഇ) തസ്തികയിലെ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. തിരുവനന്തപുരത്തും നാഗ്പൂരിലുമായി ആകെ 70 ഒഴിവുകളാണുള്ളത്.
തുടക്കത്തില്‍ അഞ്ചു വര്‍ഷത്തെ കരാര്‍ നിയമനമാണ്. കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളോടെ പ്ലസ്ടു വിജയം അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. സി.എഫ്.എം 56 എന്‍ജിനോടുകൂടെയുള്ള ബി 737-700800900 എയര്‍ക്രാഫ്റ്റില്‍ സി.എ.ആര്‍ 66, സി.എ.ടി. ബി1ബി2 ലൈസന്‍സ്, ജി.ഇ.-90 എന്‍ജിനോടുകൂടെയുള്ള ബി 777-200എല്‍.ആര്‍300ഇ.ആര്‍. സീരീസ് എയര്‍ക്രാഫ്റ്റില്‍ സി.എ.ആര്‍. 66 സി.എ.ടി. ബി1 ലൈസന്‍സ്, കുറഞ്ഞത് ഒരു വര്‍ഷത്തെ മെയിന്റനന്‍സ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
അപേക്ഷിക്കുന്നവര്‍ക്ക് 2019 ജനുവരി ഒന്നിന് 55 വയസ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നും വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷാഫീസ് 100 രൂപയാണ്. വിമുക്തഭടന്‍മാര്‍, പട്ടികവിഭാഗം എന്നിവര്‍ക്കു ഫീസില്ല. എയര്‍ ഇന്ത്യാ എന്‍ജിനീയറിങ് സര്‍വിസ് ലിമിറ്റഡിന്റെ പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. ഡി.ഡിയുടെ മറുവശത്ത് ഉദ്യോഗാര്‍ഥിയുടെ മുഴുവന്‍ പേരും അപേക്ഷിക്കുന്ന തസ്തികയുടെ പേരും എഴുതണം.
ഉദ്യോഗാര്‍ഥികള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും പകര്‍പ്പുകളും സഹിതം അപേക്ഷിക്കണം. വിലാസം: Chief Maintenance Manager, Air India Engineering Services Limited, MRO Hangar, Chakkai, Thiruvanathapuram, Kerala, 695007. www.airindia.in.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഫെബ്രുവരി 11.
എയര്‍ ഇന്ത്യാ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസസ് ലിമിറ്റഡില്‍ സ്‌ക്രീനര്‍, സെക്യൂരിറ്റി ഏജന്റ് തസ്തികയിലെ ഒഴിവുകളിലേക്കും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നുണ്ട്. 29 ഒഴിവുകളാണുള്ളത്. ജയ്പൂരിലാണ് അവസരം. മൂന്നു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ഇതിന് ഫെബ്രുവരി എട്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 10ന് ജയ്പൂരില്‍ ഇന്റര്‍വ്യൂ നടത്തും. www.airindia.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."