കൊവിഡ്: കോഴിക്കോട് ജില്ലയില്‍ പുതുതായി 846 പേര് ഉള്‍പ്പെടെ ആകെ 2,697 പേര് നിരീക്ഷണത്തില്‍
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 846 പേര് ഉള്‍പ്പെടെ ആകെ 2697 പേര് നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു.ഐസൊലേന്‍ വാര്‍ഡില്‍ മെഡിക്കല്‍ കോളേജില്‍ നാലുപേരും ബീച്ച് ആശുപത്രിയില്‍ മൂന്നു പേരും ഉള്‍പ്പെടെ ആകെ ഏഴു പേര് നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളേജില്‍ നിന്ന് 14 പേരേയും ബീച്ച് ആശുപത്രിയില്‍ നിന്ന് ഒരാളെയും ഉള്‍പ്പെടെ 15 പേരെ ഇന്നലെ( മാര്‍ച്ച് 15) ഡിസ്ചാര്‍ജ്ജ് ചെയ്തു.
നാലു സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 92 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 85 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചതില്‍ എല്ലാം നെഗറ്റീവ് ആണ്. ഇനി ഏഴു പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു. കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം കൂടാതെ വീട്ടില്‍ തന്നെ കഴിയേണ്ടതാണെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."