കാസര്‍കോട് -മേല്‍പ്പറമ്പ് കെ.എസ്.ടി.പി റോഡ് തുറന്നു കൊടുക്കണം
കാസര്‍കോട്: സംസ്ഥാന പാതയില്‍ ചളിയങ്കോടുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ച കാസര്‍കോട്-മേല്‍പ്പറമ്പ് റോഡ് അടിയന്തിരമായി ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ചെമ്മനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലിന്റെ പേരില്‍ ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ദുരിതത്തിലാക്കാനുള്ള ചിലരുടെ കുത്സിതനീക്കം അധികൃതര്‍ തിരിച്ചറിയണം. ഇതുവഴിയുള്ള ഗതാഗത തടസ്സം റമദാന്‍ കാലത്തു ജനങ്ങള്‍ക്കു വലിയ രീതിയിലുള്ള ദുരിതമാണുണ്ടാക്കുന്നത്. ഇതു പരിഹരിക്കുന്നതോടൊപ്പം മണ്ണിടിച്ചില്‍ തടയാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളണം.
കോണ്‍ട്രാക്ടര്‍മാരുടെ പിടിപ്പുകേടും സമയബന്ധിതമായി പണി തീര്‍ക്കാത്തതുമാണ് ഈ രീതിയിലുള്ള മണ്ണിടിച്ചിലിനു കാരണമെന്നും നിര്‍മാണ പ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."