കൊവിഡിനെ തുരത്താന്‍ ആരോഗ്യവകുപ്പ്: ബ്രേക്ക് ദി ചെയിന്‍ കാംപയിന് സംസ്ഥാനത്ത് തുടക്കം കുറിച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രേക്ക് ദി ചെയിന്‍ കാംപയിന് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് തുടക്കം കുറിച്ചു. ഫലപ്രദമായി കൈ കഴുകി വ്യക്തിശുചിത്വം പാലിച്ച് കൊവിഡ് വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുക എന്നതാണ് ബ്രേക്ക് ദി ചെയിന്‍ കാംപയിന്റെ ലക്ഷ്യം. ക്യാംപയിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു.
ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയവയാണ് വൈറസ് പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍. ഫലപ്രദമായി കൈ കഴുകുക എന്നതാണ് ഇത് സുപ്രധാനം. ഇക്കാര്യം എല്ലാ ജനങ്ങളിലേയ്ക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പൊതുജങ്ങളെക്കൂടാതെ സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയും കാംപയിന്റെ ഭാഗമാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ആള്‍ക്കാരും ഒരേസമയം ഈ കാംപയിനില്‍ പങ്കെടുത്താല്‍ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയ തോതില്‍ കുറയ്ക്കുവാനും പകര്‍ച്ചവ്യാധിയുടെ പ്രാദേശിക വ്യാപനം വലിയതോതില്‍ നിയന്ത്രിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."