മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച് കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്, നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറി; തിരിച്ചിറക്കി ആശുപത്രിയിലേക്ക് മാറ്റി
നെടുമ്പാശേരി: കൊവിഡ് ബാധ സ്ഥിരീകരിച്ച ബ്രിട്ടിഷ് പൗരന് അധികൃതരെ കബളിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറിയത് നെടുമ്പാശേരി വിമാനത്താവളത്തില്‍ മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ദുബൈയിലേക്ക് പോകുന്ന എമിറേറ്റ്സ് വിമാനത്തിലാണ് ദുബൈ വഴി ലണ്ടനിലേക്ക് തിരിക്കാന്‍ ബ്രിട്ടിഷ് പൗരന് ശ്രമം നടത്തിയത്. വിവിധ വിഭാഗങ്ങളുടെ അടിയന്തിര ഇടപെടലിനെ തുടര്ന്ന്ഇയാളെ വിമാനത്തില്‍ നിന്നു തിരിച്ചിറക്കുകയായിരുന്നു.
മൂന്നാറില്‍ കെ.ടി.ഡി.സിയുടെ നിയന്ത്രണത്തിലുള്ള ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. കൊവിഡ് സംബന്ധിച്ച പ്രാഥമിക പരിശോധനയില്‍ നെഗറ്റീവ് ഫലമാണ് ലഭിച്ചതെങ്കിലും രണ്ടാമത്തെ പരിശോധനയിലാണ് ഇയാള്‍ക്ക് പോസിറ്റീവ് ആണെന്ന ഫലം വന്നത്. ശനിയാഴ്ച്ച രാത്രിയോടെയാണ് ഫലം ലഭ്യമായത്.എന്നാല്‍ ഇതിനിടയില്‍ തന്നെ ഇയാള്‍ റിസോര്‍ട്ടില്‍ നിന്നും മടങ്ങുകയായിരുന്നു. നേരെ നെടുമ്പാശേരിയിലെത്തി നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ഇയാളെയും കൂടെയുണ്ടായിരുന്ന ഭാര്യയേയും കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റി. ഇവര്‍ ഉള്‍പ്പെടെ 19 അംഗ സംഘമാണ് അവധിക്കാലം ആഘോഷിക്കാന്‍ ഈ മാസം ആറിന് കേരളത്തിലെത്തിയത്. കൂടെയുണ്ടായിരുന്ന ബാക്കി 17 പേരെയും മൂന്നാറിലെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. 270 പേരാണ് ഇയാള്‍ കയറിയ വിമാനത്തില്‍ ഉണ്ടായിരുന്നത്.
എല്ലാ യാത്രക്കാരെയും പുറത്തിറക്കി പരിശോധന നടത്തിയ ശേഷം യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. ബ്രിട്ടിഷ് പൗരന്റെ കൂടെയുണ്ടായിരുന്ന 19 പേര്‍ക്കും യാത്ര മുടങ്ങി. കൂടാതെ വിമാനത്തിലുണ്ടായിരുന്ന ഒരു മലയാളി യാത്ര റദ്ദാക്കി സ്വയം നിരീക്ഷണത്തിന് വിധേയനായി വീട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവരാണ് ഈ വിമാനത്തില്‍ യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."