ഭരണ അട്ടിമറി സാധ്യത; തള്ളാനാകാതെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്
മണ്ണാര്‍ക്കാട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു മുന്നണി പ്രാദേശിക നേതൃത്വം സമവായത്തോടടുത്തെങ്കിലും ഭരണ അട്ടിമറിക്കും സാധ്യത കൂടുകയാണ്. കാഞ്ഞിരപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രസിഡന്റ് സ്ഥാനം ഫെബ്രുവരി 11ന് സി.പി.ഐക്ക് വിട്ടുനല്‍കുമെന്ന് സി.പി.എം സന്നദ്ധത പ്രകടിപ്പിച്ചതായി വ്യക്തമായ സൂചന ലഭിച്ചു.
നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ഷംസുദ്ദീന്‍ കഴിഞ്ഞ ഭരണ സമിതി യോഗത്തിലെ സി.പി.ഐയുടെ ബഹിഷ്‌ക്കരണത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തുന്നത് സമവാക്യങ്ങളെ മാറ്റിയെഴുതി കൊണ്ടാണ് പ്രസിഡന്റ് പദവിയുടെ സ്ഥാന ആരോഹണ അവരോഹണ പ്രശ്‌നം പാര്‍ട്ടികള്‍ തമ്മിലുള്ള വിഷയമാണ് എന്നാണ് സി.പി.ഐയുടെ ബഹിഷ്‌ക്കരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ഷംസുദ്ദീന്റെ നിലപാട്. ഭയകക്ഷി ചര്‍ച്ചയില്‍ ഭരണമാറ്റത്തെ സംബന്ധിച്ചുള്ള തീരുമാനം അറിഞ്ഞില്ലെന്ന് പറയുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങുന്നു. മാത്രമല്ല കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ കാഞ്ഞിരപ്പുഴയില്‍ ഇടതു മുന്നണി അധികാരമേറ്റതു മുതല്‍ സി.പി.ഐയും, യു.ഡി.എഫും തമ്മിലുള്ള സുദൃഢബന്ധത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം. കാഞ്ഞിരപ്പുഴയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തിയേറുന്നു ഗ്രാമ പഞ്ചായത്തിന്റെ സാരഥ്യ മേല്‍ക്കുന്ന ചടങ്ങ് ,തുടര്‍ന്നുള്ള ബഡ്ജറ്റ് അവതരണം, കഴിഞ്ഞ ദിവസം നടന്ന സമിതി യോഗം എന്നിവയില്‍ സി.പി.ഐയുടെ ബഹിഷ്‌ക്കരണത്തില്‍ യു.ഡി.എഫും തോള്‍ ചേര്‍ന്നത് ഷംസുദ്ദീന്‍ അക്കമിട്ടു നിരത്തുന്നു.
ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഫെബ്രുവരി 11ന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന ഉറപ്പില്‍ സി.പി.ഐ സംതൃപ്തമാണ് 2018 നവംബര്‍ 20 മുതലുള്ള കാത്തിരിപ്പിന് 2019 ഫെബ്രുവരി 11ന് ശേഷവും തുടര്‍ച്ചയുണ്ടായാല്‍ ഭരണ അട്ടിമറിയിലേക്ക് സി.പി.ഐ നീങ്ങുമെന്ന് വ്യക്തമാകുന്നു. അങ്ങനെ വന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഭരണ സമിതിക്കെതിരെയുള്ള സി.പി.ഐയുടെ അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കുമെന്നാണ് സൂചന. യു.ഡി.എഫ് അംഗങ്ങളുടെ ജനസമ്മതി കുറക്കാന്‍ വാര്‍ഡിലെ വികസന പ്രവര്‍ത്തങ്ങള്‍ക്ക്. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ സി.പി.എം തടയിടുന്നെന്ന കോണ്‍ഗ്രസ് നേതാവും, പഞ്ചായത്തംഗവുമായ ബേബി ചെറുകരയുടെ പ്രസ്താവനയും ഇതിനുള്ള പച്ചകൊടിയായി കരുതാം. ഇതേ സമയം അട്ടിമറിയിലൂടെ സി.പി.ഐ അധികാരത്തിലെത്തിയാല്‍ ഭാവി രാഷ്ട്രീയ സുരക്ഷിതത്വത്തിനായി സ്ഥാന മാനങ്ങള്‍ യു.ഡി.എഫ് സ്വീകരിച്ചേക്കില്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴയിലെ ചേരിപ്പോരിന് സമാപ്തി കുറിക്കാന്‍ ഇടതു മുന്നണിക്കുപരി സി.പി.എം നേതൃത്വം അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് കരുതാം. മറിച്ചായാല്‍ ദിവസങ്ങള്‍ക്കകം തെങ്കരക്ക് സമാനമായ ഭരണ അട്ടിമറി കാഞ്ഞിരപ്പുഴയിലും സംജാതമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."