സംസ്ഥാന ബജറ്റ്: പട്ടാമ്പിക്ക് 50 കോടിയുടെ പ്രൊജക്ടുകള്‍
കൊപ്പം: 2018-19 കേരള സര്‍ക്കാര്‍ ബജറ്റില്‍ ഏകദേശം 50 കോടി രൂപയുടെ പ്രൊജക്ടുകളാണ് പട്ടാമ്പിയില്‍ അനുവദിച്ചിട്ടുള്ളതായി മുഹമ്മദ് മുഹസിന് എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജി.യു.പി.എസ് ചുണ്ടമ്പറ്റയില്‍ അഞ്ച് ക്ലാസ്മുറികള്, ത്രിപ്പങ്ങയം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, ചടയമ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, പെരുമുടിയൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണം, തുടിക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണം, വിളയൂര്‍ ഹൈസ്കൂള്‍ സമഗ്ര വികസനം, മുതുതല പഞ്ചായത്ത് ഭാരതപുഴ ജലസേചന പദ്ധതി, നെല്ലായ-മപ്പാട്ടുകര റോഡ് നവീകരണം, കുലുക്കല്ലൂര്‍-റെയില്‍വേ സ്റ്റേഷന് റോഡ്, കുലുക്കല്ലൂര്‍-എരവത്ര റോഡ് നവീകരണം, തിരുവേഗപ്പുറ-പള്ളിപ്പുറം റോഡ് നവീകരണം, കാലടിക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണം, മണ്ഡലത്തിലെ കുളങ്ങളുടെ നവീകരണം, കീഴായൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ നവീകരണം, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം, കൈപ്പുറം-ചെമ്പ റോഡ് നവീകരണം , കൂരാച്ചിപടി-നടുവട്ടം റോഡ് നവീകരണം, മുതുതല-ചെറുകുടങ്ങാട് റോഡ് നവീകരണം തുടങ്ങിയവയാണ് സുപ്രധാന പദ്ധതികള്‍.
പ്രളയത്തിന് ശേഷമുള്ള ബജറ്റ് ആയതുകൊണ്ടുതന്നെ വലിയ തുകകള്‍ നീക്കിവക്കുന്നതിന് പകരം പദ്ധതികള്‍ നടപ്പിലാക്കുന്ന മുറക്ക് പണം അനുവദിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."