ഗോഡ്സെയെ തൂക്കിലേറ്റി പ്രതിഷേധം
കൊപ്പം: മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച ഹിന്ദുമഹാസഭയുടെ ഹീനമായ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു.
ചെക്ക്പോസ്റ്റില്‍ നടന്ന പ്രതിഷേധപരിപാടി എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് പി.കെ.എം ഷഫീഖ് ഉദ്ഘാടനം ചെയ്തു. വി.പി ഇഹ്സാന്‍ അധ്യക്ഷനായി. എം.കെ ഇര്‍ഷാദ് ബാബു, ഡാനിഷ് സിയാദ്, എ.കെ ജസീല്‍, പി.ടി ജൗഹര്‍, കെ. അന്‍ഷാദ് പങ്കെടുത്തു.
പട്ടാമ്പി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നിട്ട് എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹിന്ദുമഹാസഭയുടെ ക്രൂരത തുടരുന്നതില്‍ വ്യാപക പ്രതിഷേധം. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അലിഗഢില്‍ ഹിന്ദുമഹാസഭാ നേതാക്കള്‍ മഹാത്മാഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിവെക്കുകയും ചോര ഒഴുക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗോഡ്സെയുടെ കോലം നിര്‍മിച്ച് ബസ്സ്റ്റാന്‍ഡ് പരിസരത്ത് തൂക്കിലേറ്റി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ചെര്‍പ്പുളശ്ശേരിയിലും തൂക്കിലേറ്റല്‍ നടന്നത്. സി.പി.എം ഏരിയ കമ്മിറ്റി അംഗം ഇ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.രാജീവ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി സംസാരിച്ചു.
പട്ടാമ്പി: ഹിന്ദുമഹാസഭയുടെ ഹീന നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും, എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ടൗണില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."