അട്ടപ്പാടിയിലെ നവജാതശിശുക്കളുടെ മരണം; സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്ത് വീഴ്ച: മനുഷ്യാവകാശ കമ്മിഷന്‍
പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖലയില്‍ നവജാതശിശുക്കള്‍ തുടരെ മരിച്ചിട്ടും അവ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്ത് വീഴ്ചയുള്ളതായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിരീക്ഷിച്ചു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ 2018 ഡിസംബര്‍ 22ന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് സെക്രട്ടറി, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പട്ടികവര്‍ഗ ഓഫിസര്‍ എന്നിവരില്‍നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറാണ് കേസെടുത്തത്.
എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിഷയത്തോട് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള ആത്മാര്‍ത്ഥത ഇതില്‍നിന്ന് വ്യക്തമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നവജാതശിശുക്കളുടെ മരണ കാരണം ഹൃദ്രോഗ ബാധയാണെന്ന് പറയുന്നു. നവജാത ശിശുക്കളുടെ മരണകാരണങ്ങളെ കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്നാണ് പ്രസ്തുത റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."