പാര്‍ലമെന്റില്‍ സന്ദര്‍ശക പാസുകള്‍ നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സന്ദര്‍ശക പാസ് താല്‍കാലികമായി നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പാസ് അനുവദിക്കുകയില്ല.
ലോക്‌സഭ സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവ ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. പാര്‍ലമെന്റ് കോംപ്ലക്‌സിലേക്ക് അംഗങ്ങള്‍ പബ്ലിക് ഗാലറി പാസുകള്‍ക്കും ടെണ്ടര്‍ അപേക്ഷകള്‍ക്കും ശുപാര്‍ശ ചെയ്യരുതെന്നും അംഗങ്ങള്‍ സഹകരിക്കണമെന്നും സെക്രട്ടറി ജനറലിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം വെട്ടിക്കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ഉള്‍പ്പെടെയുള്ള എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി ഏപ്രില്‍ മൂന്നിനാണ് സമാപിക്കുക. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു സൂചനയും നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."