HOME
DETAILS

വിദേശയാത്രക്കാര്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കേണ്ടി വരുമെന്ന് ചൈന

  
backup
March 15 2020 | 18:03 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1

 

ബെയ്ജിങ്: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ ചെലവ് അവര്‍ തന്നെ വഹിക്കേണ്ടി വരുമെന്ന് ചൈന.
ശനിയാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് ഇത് ബാധരമായിരിക്കും. ചൈനയില്‍ കഴിഞ്ഞദിവസം പുതുതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 16ഉം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇതേത്തുര്‍ന്നാണ് ചൈനയുടെ പുതിയ നീക്കം.
ഇന്നു മുതല്‍ രാജ്യത്തെത്തുന്ന എല്ലാ വിദേശ യാത്രക്കാരെയും 14 ദിവസം നിരീക്ഷണത്തിലാക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ മറച്ചുവച്ച് രാജ്യത്തെത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. ഇതുവരെ ചൈനയിലെത്തിയ 111 വിദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
എന്നാല്‍ ചൈനയില്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹൂബേ പ്രവിശ്യയില്‍ വുഹാന്‍ ഒഴികെയുള്ള 16 സിറ്റികളില്‍ നിന്നു കഴിഞ്ഞ ദിവസം ഒരു കേസു പോലും റിപ്പോട്ട് ചെയ്യപ്പെട്ടിരുന്നില്ല. 10 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ മരണം 3,199 ആയി ഉയര്‍ന്നു. 80,844 പേര്‍ക്കാണ് ചൈനയില്‍ വൈറസ് സ്ഥിരീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago