മിന്നല്‍പരിശോധന: മായം കലര്‍ത്തിയ ചായപ്പൊടി പിടികൂടി
കൂത്തുപറമ്പ്: ടൗണിലെ ഒട്ടേറെ ചായക്കടകളിലും ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കലര്‍ന്ന ചായപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ടൗണിലെ മുപ്പതോളം കടകളില്‍ പരിശോധന നടത്തിയിരുന്നു. ഇവയില്‍ പല കടകളില്‍ നിന്നും ചായപ്പൊടിയുടെ സാമ്പിള്‍ എടുത്ത് ഗുണനിലവാര പരിശോധനക്ക് അയച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ ചായപ്പൊടിയില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തതായി സംശയമുയര്‍ന്നിരുന്നു. ചായപ്പൊടി കോഴിക്കോട്ടെ റീജ്യണല്‍ അനലറ്റിക്കല്‍ ഫുഡ് ലബോറട്ടറിയില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട കൃത്രിമ വര്‍ണ വസ്തുക്കളായ കാര്‍മിയോസിന്‍, സണ്‍ സൈറ്റ് യെല്ലോ, ടാര്‍ ടാറിസിന് എന്നിവ ചേര്‍ത്തതായി കണ്ടെത്തിയത്. മായം കലര്‍ന്നതായ ചായപ്പൊടി വില്‍ക്കരുതെന്ന് വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും തുടര്‍ന്നും ഇവ വില്‍ക്കുന്നതായി കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, വി.പി ബാബു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. അനീഷ്, പി. ബാബു, എം. ഹനീഷ എന്നിവരായിരുന്നു കടകളില്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."