പുതപ്പുകള്‍ ദിവസവും കഴുകാറില്ല, സ്വന്തം പുതപ്പ് കൊണ്ടുവരണം
ന്യൂഡല്‍ഹി: പുതപ്പുകള്‍ ഞങ്ങള്‍ കഴുകാറില്ല, പുതയ്ക്കണമെങ്കില്‍ നിങ്ങള്‍ സ്വന്തമായി കൊണ്ടു വരണം. എ.സി കോച്ചില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ദേശം നല്‍കി റെയിവേ. ലോകമെമ്പാടും ആശങ്ക നിറച്ചു കൊണ്ട് കൊവിഡ് 19 പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്നാണ് റെയില്‍വേ ട്വിറ്ററിലൂടെ ഇത് വ്യക്തമാക്കിയിരിക്കുന്നത്. എ.സി കോച്ചുകളിലുള്ള കര്‍ട്ടനുകളും പുതപ്പുകളും പിന്‍വലിക്കുകയാണെന്നും റെയില്‍വേ അറിയിച്ചു.
കൊറോണ വൈറസ് തടയുന്നതിന്റെ ഭാഗമായാണ് ഇതെന്നും വെസ്റ്റേണ്‍ റെയില്‍വേ പബ്ലിക് റിലേഷന്‍ ഒഫീസര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതില്‍ ഖേദിക്കുന്നെന്നും, ആവശ്യക്കാര്‍ക്ക് ഒന്നിലധികം ബെഡ്ഷീറ്റുകളും കൈയില്‍ കരുതാമെന്നും മറ്റുള്ളവരെ ഇക്കാര്യം ബോധവാന്മാരാക്കണമെന്നും പി.ആര്‍.ഒ വ്യക്തമാക്കി.
അതേസമയം, എ.സി കോച്ചുകളുടെ താപനില യാത്രക്കാര്‍ക്ക് പുതപ്പ് ആവശ്യമില്ലാത്തവിധം സജ്ജീകരിക്കുമെന്ന് എസ്.ഇ.ആര്‍ വക്താവ് സഞ്ജയ് ഘോഷ് പറഞ്ഞു. എന്നാല്‍ അത്യാവശ്യം വന്നാല്‍ പുതപ്പ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ റെയില്‍വേ പി.ആര്‍.ഒയുടെ ഈ ട്വീറ്റിന് താഴെ നിരവധിപേര്‍ ഇന്ത്യന്‍ റെയില്‍വേയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഓരോ യാത്രക്ക് മുന്‍പും പുതപ്പും മറ്റും മാറ്റുന്നുണ്ട് എന്നായിരുന്നു ഇതുവരെ കരുതിയത് എന്നാണ് പലരും പറയുന്നത്. കൊവിഡ് കാലത്ത് എങ്കിലും അതൊക്കെയൊന്ന് അലക്കികൂടെ എന്നും റെയില്‍വെ ഒടുവില്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നു എന്നും പലരും കമന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."