HOME
DETAILS

വന്യജീവി പഠനകേന്ദ്രം ഏപ്രിലില്‍ യാഥാര്‍ഥ്യമാകും; ഇനി വേണ്ടത് മന്ത്രിയുടെ സമ്മതം

  
backup
March 15 2020 | 18:03 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%8f%e0%b4%aa%e0%b5%8d

 


കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വന്യജീവി ഗവേഷണവും ആദിവാസി വിഭാഗങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തി വയനാട് ആസ്ഥാനമായി ആരംഭിക്കുന്ന പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഏപ്രിലില്‍ യാഥാര്‍ഥ്യമാകും. വേണ്ടത് മന്ത്രിയുടെ സമ്മതം കൂടി.
2011ല്‍ സര്‍വകലാശാല ആരംഭിച്ചതു മുതല്‍ ഉരുത്തിരിഞ്ഞുവന്ന ആശയമാണ് പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റ്യൂട്ട്. 2017 ഓഗസ്റ്റോടു കൂടി ഇതിന്റെ പ്രൊജക്ട് വര്‍ക്കുകളെല്ലാം പൂര്‍ത്തിയാക്കി വന്യജീവി പഠനകേന്ദ്രം മേധാവി ഡോ. ജോര്‍ജ് ചാണ്ടി സര്‍വകലാശാലാ ഭരണസമിതിയുടെ അംഗീകാരത്തിനായി വച്ചു. ഭരണസമിതി അംഗീകരിച്ചതോടെ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. എന്നാല്‍ ചില സാങ്കേതികത്വങ്ങളില്‍ കുരുങ്ങി സര്‍ക്കാര്‍ അംഗീകാരം നീണ്ടുപോയി. വൈസ് ചാന്‍സലര്‍ പദവിയില്‍ ആളില്ലാതായതും പിന്നീടുള്ള നടപടിക്രമങ്ങള്‍ക്കു കാലതാമസം നേരിടുന്നതിന് തടസമായി.
സര്‍വകലാശാലയുടെ ഒരു സ്വപ്നപദ്ധതിയാണ് സാങ്കേതികത്വത്തിന്റെയും മറ്റും ചുവപ്പുനാടകളില്‍ കുടുങ്ങി വര്‍ഷങ്ങളോളം മുടങ്ങിക്കിടന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ വൈസ് ചാന്‍സലറായി സര്‍വകലാശാലയിലെ എപ്പിഡിയമോളജി ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറായിരുന്ന ഡോ. എം.ആര്‍ ശശീന്ദ്രനാഥ് എത്തിയതോടെ നടപടിക്രമങ്ങള്‍ക്കു കുറച്ചുകൂടി വേഗം കൈവരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാക്കുന്നതിനുള്ള അപേക്ഷയും പ്രൊജക്ട് റിപ്പോര്‍ട്ടും പ്രോ വൈസ് ചാന്‍സലറായ വനം മന്ത്രിക്ക് മാര്‍ച്ച് രണ്ടിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഗവേഷണ കേന്ദ്രത്തിനായുള്ള ഭൗതിക സാഹചര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇനി വേണ്ടത് സര്‍ക്കാരിന്റെ അംഗീകാരവും തസ്തിക സൃഷ്ടിക്കലുമാണ്. ആദ്യഘട്ടത്തില്‍ 11 തസ്തികകള്‍ (എട്ട് അധ്യാപകര്‍, മൂന്ന് ഓഫിസ് ജീവനക്കാര്‍) സൃഷ്ടിച്ചാല്‍ ഗവേഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ ഏപ്രിലില്‍ തന്നെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാല അധികൃതര്‍. വെറ്ററിനറി, വന്യജീവിശാസ്ത്ര-ബയോളജി ബിരുദധാരികള്‍ക്ക് വന്യജീവികളും മനുഷ്യരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ ശാസ്ത്രമേഖലകളെ സംയോജിപ്പിച്ച് ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും സാഹചര്യമൊരുക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങളിലൊന്ന്.
ആദിവാസികളടക്കം പാവപ്പെട്ട ജനവിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പുവരുത്തുക, കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്നവരില്‍ വന്യജീവികളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കു സുസ്ഥിര കാര്‍ഷികരീതികളിലൂടെ അഭിവൃദ്ധി പ്രാപിക്കാന്‍ സാങ്കേതിക സഹായം ലഭ്യമാക്കുക, മനുഷ്യരെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വന്യജീവികളുമായുള്ള സഹവര്‍ത്തിത്വത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago