വിദ്യാര്‍ഥികളോടുള്ള നല്ല പെരുമാറ്റത്തിന് പൊലിസ് അംഗീകാരം
കണ്ണൂര്‍: ചില സമയങ്ങളില്‍ ബസില്‍ ദുരിതക്കയം പേറുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ സ്റ്റുഡന്റ്‌സ് ഫ്രണ്ട്‌ലി ബസ് പദ്ധതി. ചില ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് പുറത്തെടുക്കുന്ന പെരുമാറ്റദൂഷ്യത്തിന് തടയിടാനാണ് ഈ പദ്ധതി ഇവര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മാന്യമായി പെരുമാറുന്ന ജീവനക്കാരുള്ള 11 ബസുകള്‍ക്ക് സമ്മാനവും ഇവര്‍ നല്‍കി. തെരഞ്ഞെടുത്ത ബസുകളിലെ ഉടമകളും ജീവനക്കാരും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. പിങ്ക് പൊലിസിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷിച്ച ബസുകളിലെ ജീവനക്കാര്‍ക്കാണ് ഉപഹാരം നല്‍കിയത്. വിദ്യാര്‍ഥികള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ബസുകളെ വളരെ നല്ലത്, നല്ലത്, മോശം എന്നിങ്ങനെ മൂന്നുവിഭാഗമായി തിരിച്ചു. ഇതുള്‍പ്പെടെ നല്ലതായി തെരഞ്ഞെടുത്ത 3ം ബസുകളില്‍ വിദ്യാര്‍ഥി സൗഹാര്‍ദ സ്റ്റിക്കറും പതിച്ചു.
അടുത്ത ദിവസം മുതല്‍ 9446819100 നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പൊലിസിന്റെ വാട്‌സ്ആപ്പ് സഹായം ലഭിക്കും. ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ 34 സ്‌കൂളുകളാണുള്ളത്. ചടങ്ങില്‍ സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഉദ്ഘാടനവും ഉപഹാരവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. ടൗണ്‍ സി.ഐ ടി.കെ രത്‌നകുമാര്‍ അധ്യക്ഷനായി. ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പദ്ധതി വിശദീകരിച്ചു. എസ്.ഐ ശ്രീജിത്ത് കൊടേരി, വി. സാജു, പി. രമേശന്‍, പി.വി രാജേഷ് സംസാരിച്ചു.
അഭിപ്രായ സര്‍വേയിലും നിരീക്ഷണത്തിലും മോശംപെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട ബസ് ജീവനക്കാര്‍ക്ക് പൊലിസിന്റെ വക നല്ല നടപ്പിനുള്ള ക്ലാസുണ്ടാകും. വിദ്യാര്‍ഥികളെ മാനസികമായി ബുദ്ധിമുട്ടിക്കുക, അവഹേളിക്കുക, സീറ്റില്‍ ഇരിക്കാന്‍ വിടാതിരിക്കുക തുടങ്ങിയവയെല്ലാം പെരുമാറ്റ ദൂഷ്യത്തിന്റെ പരിധിയില്‍വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."