സുരക്ഷാ മുന്‍കരുതലുകള്‍ കാറ്റില്‍പറത്തി സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനം അതീവ ജാഗ്രതയിലായിരിക്കെ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പറത്തി തിരുവനന്തപുരത്ത് വാമനപുരം സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. ആളുകള്‍ തിങ്ങി നിറഞ്ഞ വോട്ടെടുപ്പ് വിവാദമായതോടെ കലക്ടര്‍ ഇടപെട്ടു നിര്‍ത്തിവച്ചു. ഇതിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേരി തിരിഞ്ഞു ബഹളംവച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കാനും, ഉള്ള ഇടങ്ങളില്‍ നിശ്ചിത അകലം പാലിച്ചു മാത്രമേ നില്‍ക്കാവൂ എന്നും നിര്‍ദേശമുണ്ടായിരിക്കെയാണ് കാലുകുത്താന്‍ ഇടമില്ലാത്ത ജനക്കൂട്ടം ബാങ്ക് തെരഞ്ഞെടുപ്പിനായി എത്തിയത്. തെരഞ്ഞെടുപ്പിനെത്തിയ 6000 വോട്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയത് ഏതാനും ഹാന്‍ഡ് വാഷുകളും വെള്ളവും മാത്രം. ഇത്രയും പേര്‍ക്ക് വേണ്ടി സജ്ജമാക്കിയിരുന്നത് വെറും അഞ്ച് ബൂത്തുകളും. ഇതോടെ തിരക്ക് കൈവിട്ടു. ഈ പ്രദേശത്ത് നിന്നു തന്നെയുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് സംസ്ഥാനത്തിന്റെ മൊത്തം ജാഗ്രതയെ തകിടം മറിച്ചുള്ള വോട്ടെടുപ്പ് നടത്തിയത്. വോട്ടെപ്പ് തുടങ്ങി നാല് മണിക്കൂറുകള്‍ക്കുശേഷം മാത്രമാണ് നടപടികള്‍ നിര്‍ത്തിവച്ച് അറിയിപ്പ് വന്നത്.
മുന്‍കൂട്ടി യോഗം ചേര്‍ന്നു മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടും തിരക്കില്‍ എല്ലാം കൈവിട്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."