ഐസൊലേഷനില്‍ നിന്ന് രോഗികള്‍ മുങ്ങിയ സംഭവം: മുഖ്യമന്ത്രി വിശദീകരണം തേടി
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടണ് സ്വദേശി മൂന്നാറില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാനൊരുങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം തേടി.
ആരോഗ്യം, ടൂറിസം വകുപ്പുകളോടും പൊലിസ് മേധാവിയോടും കലക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടിഷ് പൗരന് ശനിയാഴ്ച വൈകിട്ടുതന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. സംഭവത്തില്‍ മന്ത്രി റിസോര്‍ട്ട് ഉടമയെ വിമര്‍ശിച്ചു.
കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടീ കൗണ്ടി റിസോര്‍ട്ടിലെ ബ്രിട്ടീഷ് പൗരന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് പോസിറ്റീവ് ആണെന്ന പരിശോധനഫലം ലഭിച്ചത്. റിസള്‍ട്ട് വന്നപ്പോള്‍ തന്നെ റിസോര്‍ട്ട് ഉടമയെ ബന്ധപ്പെട്ടിരുന്നു. നിരീക്ഷണത്തിനുള്ള സമയം കഴിയും വരെ ആരേയും പുറത്തുവിടരുതെന്ന് നിര്‍ദേശിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ആംബുലന്‍സുമായി മൂന്നാര്‍ കെ.ടി.ഡി.സി ടീ കൗണ്ടി റിസോര്‍ട്ടില്‍ എത്തും മുന്‍പ് ഇയാള്‍ അടങ്ങുന്ന 19 അംഗ സംഘം അവിടം വിട്ടിരുന്നു. തിരച്ചിലിനൊടുവില്‍ കണ്ടെത്തിയപ്പോഴേയ്ക്കും വിമാനത്തില്‍ കയറിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."