HOME
DETAILS

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നു

  
backup
March 15 2020 | 18:03 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99


കോഴിക്കോട്: കൊവിഡ്- 19 സംശയിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു.
വിദേശയാത്ര കഴിഞ്ഞെത്തിയവരും കൊവിഡ്- 19 സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്നെത്തിയവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ പലരും നിര്‍ദേശം പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നതായി വിവരം ലഭിച്ചതോടെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് മുഖവിലക്കെടുക്കാന്‍ പലരും തയാറാവുന്നില്ല. തങ്ങള്‍ക്ക് രോഗമൊന്നുമില്ലെന്നും പിന്നെന്തിന് വീടുകളില്‍ കഴിയണമെന്നുമാണ് ഇവര്‍ ചോദിക്കുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍ ഇറങ്ങിനടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ചിലര്‍ ഗൗരവത്തില്‍ എടുക്കാത്തത് വൈറസ് പകരുന്നതിന് കാരണമാകാന്‍ സാധ്യത ഉണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.


വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ പോലുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാകരുത്. രോഗിയെ പരിചരിക്കുന്നതിനു മുന്‍പും പിന്‍പും സോപ്പുപയോഗിച്ച് കൈകളും മുഖവും വൃത്തിയാക്കേണ്ടതാണ്.
ഒരുതവണ ഉപയോഗിച്ച മാസ്‌കും കൈയുറകളും നിര്‍മാര്‍ജനം ചെയ്യണം.
രോഗിയുടെ വസ്ത്രങ്ങളും മറ്റും ബ്‌ളീച്ചിങ് ലായനി ഉപയോഗിച്ചു കഴുകി വെയിലത്ത് ഉണക്കണം. രോഗി ഉപയോഗിച്ച കട്ടില്‍, മേശ, തുടങ്ങിയവയും ബ്‌ളീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.


സന്ദര്‍ശകരെ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. എന്നാല്‍ നിരീക്ഷണത്തിലുള്ളവരില്‍ നല്ലൊരു ശതമാനവും ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാവുന്നില്ല. അതേസമയം, വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ കാര്യമായ സംവിധാനമൊന്നും ഏര്‍പ്പെടുത്താത്തതാണ് ഇറങ്ങി നടക്കാന്‍ ഇടയാക്കിയതെന്ന വിമര്‍ശനവും ഉണ്ട്. പലവീടുകളിലും ഇതുവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ല.
പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയ ജി.പി.എസ് ട്രാക്കിങ് സംവിധാനം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ സംവിധാനം ഏറെ സഹായിക്കുന്നുണ്ട്.
കൊവിഡ്-19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിവര്‍, രോഗബാധിതര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവര്‍, ഒരേദിവസം വിമാനത്താവളത്തില്‍ എത്തിയവര്‍, രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവര്‍ 28 ദിവസം വരെ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago