HOME
DETAILS

തേവര ഫെറിയിലേക്ക് ബസ് സര്‍വിസ് തോന്നുംപോലെ; യാത്രക്കാര്‍ ദുരിതത്തില്‍

  
backup
February 02 2019 | 07:02 AM

%e0%b4%a4%e0%b5%87%e0%b4%b5%e0%b4%b0-%e0%b4%ab%e0%b5%86%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0

മരട്: സ്വകാര്യ ബസുകള്‍ കൃത്യനിഷ്ടതയില്ലാതെ തോന്നും പോലെ സര്‍വിസ് നടത്തുന്നതില്‍ പൊറുതിമുട്ടി തേവര, കുമ്പളം,നെട്ടൂര്‍ നിവാസികള്‍. തേവര ഫെറി റൂട്ടില്‍ സര്‍വിസ് നടത്താന്‍ പെര്‍മിറ്റ് നേടിയിരിക്കുന്നത് നിരവധി ബസുകളാണെങ്കിലും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള നൂറ് കണക്കിനു യാത്രക്കാര്‍ക്ക് എറെ പ്രയോജനം ചെയ്യുന്ന സമയങ്ങളില്‍ സര്‍വിസ് നടത്തുന്നതാകട്ടെ ഏതാനും ബസുകള്‍ മാത്രവും.
പലപ്പോഴും വൈകുന്നേരം നാലുമണിമുതല്‍ ഏഴ് മണിവരെ ബസുകളൊന്നും തന്നെ ഉണ്ടാകാറില്ല.തേവര, നെട്ടൂര്‍, കുമ്പളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധിപേരാണ് ഈ റൂടിലെ ബസുകളെ ആശ്രയിക്കുന്നത്.
നഗരത്തിലെ സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമൊക്കെയാണ് ദിവസവും ബസ് കൃത്യസമയത്ത് എത്താത്തതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്. നെട്ടൂരില്‍ നിന്നും കുമ്പളത്തുനിന്നും ബോട്ട് യാത്രനടത്തി തേവര ഫെറിയില്‍ എത്തുന്ന ഇവര്‍ക്ക് മണിക്കൂറുകളോളം കാത്തുനിന്നാലും ബസ് ലഭിക്കാത്ത അവസ്ഥയാണ്. വല്ലപ്പോഴുമായി എത്തുന്ന ബസിലാകട്ടെ കയറിപ്പറ്റാന്‍ പിന്നെപെടാപ്പാടും.
ഈ റൂട്ടില്‍ പെര്‍മിറ്റ് എടുത്തിരിക്കുന്ന ബസുകള്‍ മറ്റ് റൂട്ടുകളിലേക്ക് സ്വന്തം താല്‍പര്യപ്രകാരം സര്‍വിസ് നടത്തുന്നതായും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ഏതാനും ബസുകള്‍ മാത്രമാണ് യാത്രക്കാരെ കുത്തിനിറച്ച് ഈ റൂട്ടില്‍ ഓടുന്നത്. തേവരയില്‍ നിന്ന് തിരിഞ്ഞുപോകുന്നതിനാല്‍ തേവര വരെയുള്ള വിവിധ സ്‌റ്റോപ്പുകളില്‍ ഇറങ്ങേണ്ടവരും ഈ ബസില്‍ കയറുന്നതും തിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഫുട്‌ബോര്‍ഡില്‍ വരെ യാത്രക്കാരെ കുത്തിനിറച്ച് പോകുന്നതിനാല്‍ ഓരോ സ്‌റ്റോപ്പിലും എത്തുമ്പോള്‍ സ്‌റ്റോപ്പില്‍ ഇറങ്ങേണ്ടവര്‍ക്കായി ഫുട്‌ബോര്‍ഡില്‍ നില്‍ക്കുന്നവരെ ഇറക്കി പിന്നെയും ഇവരെ കയറ്റിപ്പോകുന്നതും പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്.
കൈയും കാലുമൊന്ന് അനക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ തിങ്ങി നിറഞ്ഞു നില്‍ക്കേണ്ടതിനാല്‍ പല യാത്രക്കാകാര്‍ക്കും വീട്ടില്‍പോയാല്‍ ശാരീരിക ബുദ്ധിമുട്ടനുഭവപ്പെടുന്ന അവസ്ഥയാണ് .രാത്രി എട്ട് മണിവരെയാണ് ബോട്ട് സര്‍വിസ് എന്നിരിക്കെ വീട്ടിലെത്താന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ശാരീരികമായും മാനസികമായും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അവഗണിച്ച് എട്ടുമണിക്കുമുമ്പ് തേവര ഫെറിയില്‍ എത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. വൈക്കത്തുനിന്ന് എറണാകുളം ബോട്ട് ജെട്ടിയിലേക്ക് വരുന്ന വേഗ ബോട്ടും തേവര ഫെറിയില്‍ നിര്‍ത്തുന്നതിനാല്‍ രാവിലെയും വൈകിട്ടും ഈ ബോട്ടിലെത്തുന്ന യാത്രക്കാരും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നതും ഇവിടുത്തെ തിരക്ക് വര്‍ദ്ധിപ്പിക്കുന്നു.
വിദ്യാലയങ്ങളിലും ജോലി സ്ഥലത്തും കൃത്യ സമയത്ത് എത്താനാവാതെ തിരിച്ച് പോകുന്നവരുടെയും വൈകീട്ട് കായല്‍ കടന്ന് വീടുകളിലെത്താന്‍ വൈകുന്നവരുടെയും ദുരവസ്ഥ ആര് കാണാന്‍. ഇതിനോടകം പല തവണ ആര്‍.ടി.എ ഓഫിസില്‍ പരാതി വിളിച്ചറിയിച്ചെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago