പശ്ചിമകൊച്ചിയില്‍ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്: രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്ന്
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ സ്‌കൂള്‍ കുട്ടികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള പ0ന റിപ്പോര്‍ട്ടുകള്‍ ആശങ്കജനകമാണെന്നും ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗരുകരാകണമെന്നും കൊച്ചി മേയര്‍ സൗമിനി ജെയിന്‍ അഭിപ്രായപ്പെട്ടു. ശ്രീ കൊച്ചിന്‍ ഗുജറാത്തി വിദ്യാലയയുടെ ശതാബ്ദിയാഘോഷങ്ങളുടെ രണ്ടാം ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.
ഗുജറാത്തി മഹാജന്‍ പ്രസിഡന്റ് കിഷോര്‍ ശ്യാംജി കുറുവ അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നിന്ന് കുട്ടി മടങ്ങി വരുമ്പോള്‍ അവനോട് പഠിക്കാന്‍ മാത്രം പറയാതെ അന്നത്തെ അവന്റെ സ്‌കൂള്‍ ദിവസത്തെ കുറിച്ചു ചോദിച്ചറിയണമെന്ന് മേയര്‍ പറഞ്ഞു. കുട്ടികളില്‍ ശുചിത്വ ബോധം വളര്‍ത്തിയാല്‍ നഗരം നേരിടുന്ന മാലിന്യപ്രശ്‌നത്തില്‍ വലിയ അളവില്‍ പരിഹാരമാകുമെന്നും സൗമിനി ജെയിന്‍ അഭിപ്രായപ്പെട്ടു. പി വി നവീന്‍കുമാര്‍, കൗണ്‍സിലര്‍മാരായ സീനത്ത് റഷീദ്, കെ എച്ച് ഫ്രാന്‍സിസ്, മുന്‍ കൗണ്‍സിലര്‍ ആന്റണി കുരീ ത്തറ, കെ.ബി.സലാം, ചേതന്‍ ഡി.ഷാ. ഹരിഹര പത്മനാഭന്‍, ജിതേന്ദ്രകുമാര്‍ ജെയിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."