HOME
DETAILS

വില കൂടിയ മരുന്നുകള്‍ നല്‍കാത്തത് കോടികളുടെ ബാധ്യത മൂലം

  
backup
February 02 2019 | 07:02 AM

%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b2

ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വില കൂടിയ മരുന്നുകള്‍ നല്‍കാത്തത് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് മേലുള്ള വന്‍ സാമ്പത്തിക ബാധ്യത മൂലമെന്ന് സൂചന.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആവശ്യമായ മുഴുവന്‍ മരുന്നുകളും നല്‍കുന്നത് കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ്. എന്നാല്‍ 5 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്ക് അനുസരിച്ച് കോര്‍പ്പറേഷന് ആശുപത്രി അധികൃതര്‍ നല്‍കുവാനുള്ളത്. ഇതിനാല്‍ വില കൂടിയ മരുന്നുകള്‍ കോര്‍പ്പറേഷന്‍ നല്‍കുന്നില്ല.
ഹൃദ്‌രോഗം, കാന്‍സര്‍, വൃക്ക സംബന്ധമായ രോഗം എന്നീ വിഭാഗങ്ങളില്‍പ്പെട്ട രോഗികള്‍ക്കാണ് മരുന്ന് ലഭ്യമല്ലാത്തത്.1000 രുപാ മുതല്‍ 4000 രുപാവരെ വിലമതിക്കുന്ന മരുന്നുകള്‍ നിര്‍ദ്ദനരായ രോഗികള്‍ക്ക് വേണ്ടി സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങേണ്ടി വരികയാണ്. അതാണെങ്കില്‍ ഇരട്ടി വിലയും. ഹൃദയ ശസ്ത്രക്രീയക്ക് വിധേയനായ രോഗിക്ക് കാരുണ്യ പദ്ധതി പ്രകാരം മുഴുവന്‍ ചികിത്സ ചിലവും ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സര്‍ക്കാര്‍ വഹിക്കേണ്ടതാണ്. എന്നാല്‍ വില കൂടിയ മരുന്നുകള്‍ കാരുണ്യ ഫാര്‍മസിയില്‍ ലഭ്യമല്ല. അതിനാല്‍ കാരുണ്യ ഫാര്‍മസിയില്‍ എല്ലാ രോഗികള്‍ക്കും ആവശ്യമായ വിലകൂടിയ മരുന്നുകള്‍ കൂടി എത്തിക്കുന്നതിനുള്ള നടപടി ആശുപത്രി അധികൃതര്‍ സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago