കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരന്‍ ചെറുതുരുത്തിയില്‍ താമസിച്ചത് രണ്ട് ദിവസം: റിസോര്‍ട്ട് സീല്‍ ചെയ്തു
50 ജീവനക്കാരും
നിരീക്ഷണത്തില്‍
ചെറുതുരുത്തി: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് - 19 സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാളായ ബ്രിട്ടീഷ് പൗരന്‍ ചെറുതുരുത്തിയില്‍ താമസിച്ചത് രണ്ട് ദിനം. എട്ടിന് വൈകിട്ട് 7.30 ന് എത്തിയ ഇദ്ദേഹമുള്‍പ്പെടുന്ന 22 അംഗ സംഘം മടങ്ങിയത് 10ന് കാലത്ത് എട്ട് മണിക്കാണ്.
ഭാരതപുഴയോരത്തുള്ള റിവര്‍ റിട്രീറ്റ് റിസോര്‍ട്ടിലായിരുന്നു താമസം. ടൂര്‍ കമ്പനിയുടെ വാഹനമായ ജയശ്രീ ട്രാവല്‍സിലാണ് എട്ടിന് വൈകിട്ട് സംഘം റിവര്‍ റിട്രീറ്റില്‍ എത്തിയത്. 19 വിദേശികളും ഡ്രൈവര്‍, സഹായി, ഗൈഡ് എന്നിവരുമടക്കം 22 പേരായിരുന്നു സംഘാംഗങ്ങള്‍. അന്ന് രാത്രി ഹോട്ടലില്‍ വിശ്രമിച്ച സംഘം ഹോട്ടല്‍ റസ്‌റ്റോറന്റെില്‍ നിന്നാണ് ഭക്ഷണം കഴിച്ചത് . ഒന്‍പതിന് കാലത്ത് ഭക്ഷണത്തിന് ശേഷം 10 മണിയോടെ കേരള കലാമണ്ഡലത്തിനടത്തുള്ള കലാ തരംഗിണി കഥകളി സ്‌കൂളില്‍ എത്തി ഇവിടെ രണ്ട് മണിക്കൂറോളം ചിലവഴിച്ചു. തിരിച്ച് ഹോട്ടലിലേക്കുള്ള യാത്രാമധ്യേ ചെറുതുരുത്തി പട്ടണത്തില്‍ ഇറങ്ങി ഏതാനും കടകളില്‍ നിന്ന് ഷോപ്പിങ് നടത്തി. ഉച്ചഭക്ഷണം ഹോട്ടല്‍ റസ്‌റ്റോറന്റെില്‍ നിന്നായിരുന്നു. 3.30 ഓടെ ചിലര്‍ പുഴയോരത്തെ കാഴ്ചകള്‍ കാണാന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി. തിരിച്ച് ഹോട്ടലിലെത്തി വിശ്രമിച്ച് 10ന് കാലത്ത് എട്ടിന് ഇവിടെയെത്തിയ അതേ വാഹനത്തില്‍ തന്നെ മൂന്നാറിലേക്ക് തിരിച്ചു.
ബ്രിട്ടീഷ് പൗരനേയും ഭാര്യയേയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതോടെ ചെറുതുരുത്തിയില്‍ ജാഗ്രത ശക്തമാക്കി. ഇവര്‍ താമസിച്ചിരുന്ന റിവര്‍ റിട്രീറ്റ് റിസോര്‍ട്ടും അനുബന്ധമായ ബാറും ആരോഗ്യ വകുപ്പ് സീല്‍ ചെയ്തു. റിസോര്‍ട്ടിലെ 50 ജീവനക്കാരേയും നിരീക്ഷണത്തിലാക്കി. ഇതില്‍ 22 പേര്‍ റിസോര്‍ട്ടിലും 28 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."