HOME
DETAILS

ബ്രിട്ടീഷ് പൗരന്‍ സര്‍ക്കാര്‍ റിസോര്‍ട്ടില്‍ നിന്ന് കടന്നുകളഞ്ഞത് ഗുരുതര വീഴ്ച

  
backup
March 15, 2020 | 6:42 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%97%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 

മൂന്നാറിലെ വിനോദസഞ്ചാരം 31 വരെ നിരോധിച്ചു
തൊടുപുഴ: കൊറോണ വൈറസ് ബാധിച്ച ബ്രിട്ടിഷ് പൗരന്‍ മൂന്നാറിലെ സര്‍ക്കാര്‍ റിസോര്‍ട്ടില്‍ നിന്നും കടന്നുകളഞ്ഞത് ഗുരുതര വീഴ്ച.. കൊവിഡ് 19 വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രതിരോധം തീര്‍ത്തിരിക്കെയാണ് ശനിയാഴ്ച രാത്രി 10.30ഓടെ കെ ടി ഡി സിയുടെ മൂന്നാറിലെ ആഡംബര റിസോര്‍ട്ടായ ടീ കൗണ്ടിയില്‍ നിന്നും രോഗിയായ 57 കാരന്‍ അടങ്ങുന്ന 19 അംഗ ബ്രിട്ടീഷ് സംഘം ട്രാവല്‍ ഏജന്റിന്റെ സഹായത്തോടെ കടന്നുകളഞ്ഞത്. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടിയെങ്കിലും സംഭവത്തിലെ ഗുരുതര വീഴചയെച്ചൊല്ലി ആരോഗ്യവകുപ്പും കെ.ടി.ഡി.സിയും പരസ്പരം പഴിചാരുകയാണ്. പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ കാര്യമായി ശ്രദ്ധിച്ചില്ലെന്ന് റിസോര്‍ട്ട അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ ഇവരെ അന്തിമഫലം വരും വരെ തടഞ്ഞുവെക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ആരോഗ്യ വകുപ്പ് വാദിക്കുന്നു. രോഗം സ്ഥിരീകരിച്ചുളള പോസീറ്റീവ് പരിശോധനാ ഫലം രാത്രി വൈകിയാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് ലഭിച്ചത്. അപ്പോഴേക്കും ഇവര്‍ മൂന്നാര്‍ വിട്ടിരുന്നു. ടീ കൗണ്ടി മാനേജര്‍ അടക്കമുളള 40 ജീവനക്കാരെ അവിടെ നീരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. നെടുമ്പാശേരി വിമാനത്താവളം വരെ രോഗിയടങ്ങുന്ന സംഘം സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. എല്ലായിടത്തും നിരീക്ഷണവും പരിശോധനയും നടത്തും. ഉദ്യോഗസ്ഥ തല വീഴ്ച അന്വേഷിക്കും.
കഴിഞ്ഞ ആറിന് കേരളത്തിലെത്തിയ സംഘം 10നാണ് മൂന്നാറില്‍ വന്നത്. 35കാരനായ ഒരാളൊഴികെ സംഘത്തിലെ 18 പേരും 50നും 70നും ഇടയില്‍ പ്രായമുളളവരാണ്. വിനോദസഞ്ചാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ മേഖലയാകെ ഭീതിയിലായി. മൂന്നാറിലെ വിനോദസഞ്ചാരം 31 വരെ നിരോധിച്ച ജില്ലാ കലക്ടര്‍ എല്ലാ ടൂറിസം പാര്‍പ്പിടങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. മന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. ചിത്തിരപുരത്ത് ഐസോലേഷന്‍ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കി.
മൂന്നാറില്‍ തങ്ങുന്ന വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറി. മൂന്നാറിലെ പ്രദേശവാസികളെയും നിരീക്ഷിക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  15 minutes ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  25 minutes ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  an hour ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  an hour ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  2 hours ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  2 hours ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  2 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  2 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  3 hours ago