HOME
DETAILS
MAL
കോവിഡ് 19 കൊറോണ: സഊദിയിലേക്ക് 50 രാജ്യങ്ങളിൽ നിന്നും കപ്പൽ യാത്രക്കും വിലക്ക്
backup
March 15 2020 | 19:03 PM
റിയാദ്: കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കപ്പൽ സർവീസുകൾക്കും സഊദി വിലക്കേർപ്പെടുത്തി. ചരക്ക് സേവനം ഒഴികെയുള്ള ഷിപ്പിംഗ് സേവനങ്ങൾക്കാണ് തുറമുഖ അതോറിറ്റി നിർത്തിവെച്ചത്. രാജ്യത്തേക്ക് വരുന്ന കപ്പലുകൾക്ക് മേൽ നിരവധി പ്രതിരോധ നടപടികളും അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.
അതോറിറ്റി പുറപ്പെടുവിച്ച സർക്കുലർ പ്രകാരം യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളടക്കം 50 രാജ്യങ്ങളിൽ നിന്നുള്ള കപ്പൽ യാത്രക്കാണ് വിലക്ക്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ, ഇറാഖ്, ലെബനൻ, സിറിയ, ഈജിപ്ത്, ദക്ഷിണ കൊറിയ, ചൈന, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, സ്വിറ്റ്സർലൻഡ്, ഇന്ത്യ, പാകിസ്ഥാൻ, തുർക്കി, എറിത്രിയ, ശ്രീലങ്ക, എത്യോപ്യ, കെനിയ, സുഡാൻ , ജിബൂട്ടി, സൊമാലിയ, തെക്കൻ സുഡാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുൾപ്പെടെയുള്ള 50 രാജ്യങ്ങൾക്കാണ് കപ്പൽ ഗതാഗത വിലക്ക് ഏർപ്പെടുത്തിയത്. എങ്കിലും പലായനം, ചരക്ക്, വ്യാപാര കപ്പൽ യാത്രകൾക്ക് നിരോധനം ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."