'അഭിഭാഷകര്‍ എന്നെ ഇനി 'മൈ ലോര്‍ഡ് എന്നോ യുവര്‍ ലോര്‍ഡ് ഷിപ് എന്നോ സംബോധന ചെയ്യരുത്' - പതിവു ചട്ടങ്ങള്‍ തിരുത്തി ജസ്റ്റിസ് എസ്. മുരളീധര്‍
ചണ്ഡീഗഡ്: വാര്‍ത്തകളിലെ താരമായി വീണ്ടും ജസ്റ്റിസ് എസ്. മുരളീധര്‍. കോടതിയിലെ പതിവു ചട്ടങ്ങള്‍ തിരുത്തിയാണ് അദ്ദേഹം ഇത്തവണ ശ്രദ്ധേയനായത്. വാദം നടക്കുന്നതിനിടെ അഭിഭാഷകര്‍ ഇനി തന്നെ 'മൈ ലോര്‍ഡ്' എന്നോ 'യുവര്‍ ലോര്‍ഡ് ഷിപ്പ്' എന്നോ അഭിസംബോധന ചെയ്യരുതെന്ന് അദ്ദേഹം അഭിഭാഷകരോട് അഭ്യര്‍ഥിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകരോടാണ് ജസ്റ്റിസിന്റെ ആവശ്യം.
'ബഹുമാന്യനായ ജസ്റ്റിസ് എസ്. മുരളീധര്‍ ഒരു അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ബാര്‍ അംഗങ്ങള്‍ അദ്ദേഹത്തെ 'മൈലോര്‍ഡ്', 'യുവര്‍ ലോര്‍ഡര്‍ഷിപ്പ് ' എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രമിക്കണം' പഞ്ചാബ്, ഹരിയാന ഹൈക്കോടതി തിങ്കളാഴ്ച കുറിപ്പിലൂടെ അറിയിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്, ചണ്ഡിഗഡിലെ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അംഗങ്ങളോട് ജഡ്ജിമാരെ 'സര്‍' അല്ലെങ്കില്‍ 'യുവര്‍ ഓണര്‍'എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന് അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും 'മൈ ലോര്‍ഡ്', 'യുവര്‍ ലോര്‍ഡ്ഷിപ്പ്' എന്നിങ്ങനെയുള്ള അഭിസംബോധന തുടരുകയാണ്.
ഡല്‍ഹി വംശഹത്യക്കേസ് പരിഗണിക്കുന്നതിനിടെയാണ് നേരത്തെ ജസ്റ്റിസ് എസ്. മുരളീധര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. വംശഹത്യ നടത്തിയവര്‍ക്കും അതിന് പ്രേരകമായ ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് രാത്രിക്കു രാത്രി അദ്ദേഹം പുറപ്പെടുവിച്ച വിധിയാണ് അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത്. എന്നാല്‍ പിറ്റേദിവസം തന്നെ അദ്ദേഹത്തെ പഞ്ചാബ് ,ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തിന്റെ വിധി തിരുത്തപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."