HOME
DETAILS

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

  
backup
February 02, 2019 | 8:50 AM

beauty-parlor-case-kerala-police-ravi-pujari

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി ഷംസിനെയാണ് മാറ്റിയത്. ഒന്നര മാസം പിന്നിട്ട അന്വേഷണത്തെ സ്ഥലംമാറ്റം ബാധിക്കുമെന്നാണ് ആശങ്ക.

അതേസമയം, കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിചേര്‍ത്തു. ഇയാളെ മൂന്നാം പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് അടുത്ത ദിവസം കോടതിയില്‍ നല്‍കും.

ഇന്റര്‍പോളിന്റെ സഹായത്തോടെ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലാകുന്നത്. നിരവധി കവര്‍ച്ചാ, കൊലപാതക കേസുകളിലെ പ്രതിയാണ് ഇയാള്‍. കഴിഞ്ഞ 15 വര്‍ഷമായി ഒളിവിലായിരുന്ന പൂജാരിക്ക് മുംബൈ അധോലോകത്ത് ശക്തമായ വേരുകള്‍ ഇപ്പോഴുമുണ്ട്. ഒളിവിലായിരുന്ന സമയത്ത് പോലും രവി പൂജാരിയുടെ പേരില്‍ രാജ്യത്ത് പലകേസുകളും ഉണ്ടായി.

നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരേ ബംഗളൂരു പൊലിസ് റെഡ് കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ഡിസംബറില്‍ കൊച്ചി പനമ്പിള്ളി നഗറില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിലേക്ക് അജ്ഞാത സംഘം വെടിയുതിര്‍ത്ത സംഭവമുണ്ടാകുന്നത്. അക്രമികള്‍ രവി പൂജാരിയെന്ന് ഹിന്ദിയില്‍ എഴുതിയ പേപ്പറും സംഭവ സ്ഥലത്ത് ഇട്ടതോടെയാണ് കേസിന് അധോലോക ബന്ധം കൈവരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കേസ് വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമായാണ് രവി പൂജാരിയുടെ പേര് ഉള്‍ക്കൊള്ളിച്ചതെന്ന് പൊലിസ് കണക്കുകൂട്ടി. എന്നാല്‍, സ്വകാര്യ ചാനലുകളിലേക്ക് രവി പൂജാരി തന്നെ ഫോണ്‍ വിളിച്ച് വെടിവച്ചത് തന്റെ സംഘമാണെന്ന് പറഞ്ഞതോടെ പൊലിസ് ആശയക്കുഴപ്പത്തിലുമായി.പിന്നീട് ശബ്ദ സാംപിളുകള്‍ പരിശോധിച്ച് വിളിച്ചത് പൂജാരി തന്നെയെന്ന് പൊലിസ് ഉറപ്പിച്ചു. എന്നാല്‍ ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങള്‍ ലഭിക്കാതായതോടെ കേസ് വഴിമുട്ടി നില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രവി പൂജാരി അറസ്റ്റിലാകുന്നത്.

രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  a month ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  a month ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  a month ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  a month ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  a month ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  a month ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  a month ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  a month ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  a month ago
No Image

യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; ഇന്നുമാത്രം തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും

uae
  •  a month ago