മനുഷ്യമനസിനെ സംസ്‌കരിച്ചെടുക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍
പ്രപഞ്ചത്തിലെ എല്ലാ ചെയ്തികളും മനുഷ്യരില്‍ നിന്നാണ്.സല്‍കര്‍മങ്ങളും ദുഷ്പ്രവൃത്തികളുമുണ്ടാവുന്നത് മനുഷ്യരില്‍ നിന്നുതന്നെ.എന്നാല്‍ ഓരോ വര്‍ഷത്തിലുമെത്തുന്ന റമദാന്‍ മാസം മനുഷ്യനെ ശുദ്ധീകരിക്കാനാണു സഹായിക്കുന്നത്. വ്രതത്തിലൂടെ മനുഷ്യമനസിനെ സംസ്‌കരിച്ചെടുക്കാന്‍ കഴിയുന്നു. ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും നന്മകള്‍ വര്‍ധിപ്പിക്കാനും കഴിയുന്നുവെന്നതാണു റമദാന്‍ വ്രതത്തിന്റ സന്ദേശം. റമദാനില്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക എന്നൊരു സന്ദേശം കൂടിയുണ്ട്. ഉള്ളവന്‍ ഇല്ലാത്തവനു നല്‍കുക എന്ന മഹത്തായ സന്ദേശം വഴി നിര്‍ധനനു പണമായും ഭക്ഷ്യവസ്തുക്കളായിട്ടും വസ്ത്രങ്ങളായിട്ടും ഭവനമായിട്ടുമൊക്കെ പണക്കാരില്‍ നിന്നു ലഭിക്കുന്നു. നോമ്പിലൂടെ പട്ടിണിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ സല്‍പ്രവൃത്തിയായ സക്കാത്തിലൂടെ നിര്‍ധനന്റെ ജീവിതം കൂടി തൊട്ടറിയാന്‍ കഴിയുന്നു. കേരളത്തില്‍ പൊതുവെ മുസ്‌ലിം സമൂഹത്തിനു വിദ്യാഭ്യാസപരമായി മുന്നേറ്റം നടത്താനും അതുവഴി മെച്ചപ്പെട്ട ജീവിതമുണ്ടാക്കാനുമായിട്ടുണ്ട്. എന്നാല്‍ കേരളം വിട്ടാല്‍ മുസ്‌ലിങ്ങള്‍ വേണ്ടത്ര പുരോഗതിയില്ല. മതവിദ്യാഭ്യാസത്തിലും ഇവര്‍ താരതമ്യേന പിറകിലാണ്.
ദില്ലിയില്‍ സോണിയാഗാന്ധി, ഇ.അഹമ്മദ് തുടങ്ങിയവരുടെ ഇഫ്താറുകളില്‍ പങ്കെടുക്കാനായിട്ടുണ്ട്. പാര്‍ലമെന്റില്‍ വിവിധ വിഷയങ്ങളില്‍ വിയോജിച്ചു പോര്‍വിളിച്ചവാരാകാം. എന്നാല്‍ റമദാനിലെ ഇഫ്താറില്‍ അതെല്ലാം മറന്ന് ഒരുമിച്ച് ഇരുന്ന് സൗഹൃദത്തിലാകുന്നു.
ചെറിയ കുട്ടികള്‍ മുതല്‍ പ്രായമുളളവര്‍ വരെ നോമ്പെടുക്കുമ്പോള്‍ റമദാനില്‍ പകലില്‍ പുറത്തു നിന്നു പരസ്യമായി ഭക്ഷണം കഴിക്കാന്‍ ഞാന്‍ മുതിരാറില്ല. നോമ്പുകാരനെ ബഹുമാനിക്കുന്നതു കൂടി പുണ്യപ്രവൃത്തിയാണ്. മലബാറില്‍ നോമ്പു കാലമായാല്‍ അതിന്റ പ്രതീതി പെട്ടെന്നു ബോധ്യപ്പെടും. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ അത്തരത്തിലില്ല. എന്നാലും പള്ളികളും ഭവനങ്ങളും നോമ്പിന്റ പവിത്രത കാത്തു സൂക്ഷിക്കും.റമദാനു മുന്നോടിയായുള്ള മുന്നൊരുക്കള്‍ എല്ലായിടത്തും കാണാം. റമദാനു ശേഷമുളള ചെറിയപെരുന്നാള്‍ ആഘോഷവും ഇതോടൊപ്പമുളള ഫിത്വിര്‍ സകാത്തും മനുഷ്യ മനസ്സിനെ സംസ്‌കരിച്ചെടുക്കുന്ന വലിയ സന്ദേശമാണ് ലോകത്തിനു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."